09:33am 13 November 2026
NEWS
ഖത്തർസകാത്ത് കാര്യ വകുപ്പ് :സമൂഹ പങ്കാളിത്തം ഉറപ്പാക്കാൻ 'സീനത” പ്രദർശനം സംഘടിപ്പിച്ചു
28/10/2025  06:33 PM IST
nila
ഖത്തർസകാത്ത് കാര്യ വകുപ്പ് :സമൂഹ പങ്കാളിത്തം ഉറപ്പാക്കാൻ സീനത” പ്രദർശനം സംഘടിപ്പിച്ചു

ദോഹ: സകാത്ത് നിർവഹണത്തിന്റെ ബാധ്യതയെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും സമൂഹ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, വഖ്ഫ് ആൻഡ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ സകാത്ത് കാര്യ വകുപ്പ് അൽ ഹസ്മ് മാളിൽ  “സീനത” പ്രദർശനം
സംഘടിപ്പിച്ചു.
പ്രദർശനത്തിന്റെ ഭാഗമായി സകാത്ത് കണക്കാക്കാനും ഓൺലൈനായി അടയ്ക്കാനും കഴിയുന്ന വകുപ്പിന്റെ ഇലക്ട്രോണിക് സേവനങ്ങളെ പരിചയപ്പെടുത്തുകയും, സകാത്തിന്റെ ശരീഅതപരമായ ലക്ഷ്യങ്ങൾ, സമ്പത്ത് വികസനത്തിലെ പങ്ക്, സമൂഹ സേവനത്തിലെ ഗുണഫലങ്ങൾ എന്നിവയെക്കുറിച്ച് പൊതുജന ബോധവൽക്കരണം നടത്തുകയും ചെയ്തു.
അൽ ഹസ്മ് മാളിന്റെ ഉടമയായ പ്രമുഖ വ്യവസായി മൊഹമ്മദ് അബ്ദുൽ കരീം അൽ-എമാദിയെ, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും പ്രദർശനത്തിൽ വകുപ്പിന്റെ സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി സ്ഥലം അനുവദിച്ചതിനും വകുപ്പു ആദരിച്ചു.
 പ്രദർശനങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുന്നതിലൂടെ ജനങ്ങൾക്ക് സകാത്ത് വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങളെ നേരിട്ട് പരിചയപ്പെടാനുള്ള അവസരം ലഭിക്കുന്നുവെന്ന്
സകാത്ത് സർവീസ് സെക്ഷൻ മേധാവി അഹമ്മദ് ജാബിർ അൽ-ജർബൊയി പറഞ്ഞു.
സമൂഹത്തിൽ നീതിയും ഐക്യവും ഉറപ്പാക്കുകയും ദാരിദ്ര്യവും സാമൂഹിക പ്രശ്നങ്ങളും കുറയ്ക്കുകയും ചെയ്യുന്നതിൽ സകാത്തിന്റെ പങ്ക് ഈ ശ്രമം ഉറപ്പിക്കുന്നു. ഖത്തർ ദേശീയ ദർശനം 2030ന്റെ സാമൂഹ്യവികസന ലക്ഷ്യങ്ങൾ നേടുന്നതിലേക്കുള്ള വകുപ്പിന്റെ പദ്ധതികൾക്ക് ഇതിലൂടെ വലിയ പ്രചോദനം ലഭിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വ്യവസായി മൊഹമ്മദ് അബ്ദുൽ കരീം അൽ-എമാദി സകാത്ത് കാര്യ വകുപ്പിനോടുള്ള നന്ദിയും അഭിനന്ദനവും അറിയിച്ചു. സകാത്ത് സംസ്കാരം വ്യാപിപ്പിക്കാനും സാമൂഹിക ഉത്തരവാദിത്വ ബോധം വർധിപ്പിക്കാനുമുള്ള സംയുക്ത പ്രവർത്തനങ്ങൾ തുടരുമെന്നതിൽ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആദരവ് സകാത്ത് കാര്യ വകുപ്പിന്റെ മാനവിക-സാമൂഹിക ദൗത്യത്തിന്റെ ഭാഗമായും ബിസിനസ് രംഗത്തുള്ള പങ്കാളികളുമായുള്ള സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img