08:33am 09 November 2026
NEWS
ഖത്തർ യൂത്ത് ഫോറം ഫാദർ അമീർ ഹിസ് ഹൈനെസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി അനുസ്മരണ സംഗമം സംഘടിപ്പിച്ചു
28/07/2026  05:07 PM IST
nila
ഖത്തർ യൂത്ത് ഫോറം ഫാദർ അമീർ ഹിസ് ഹൈനെസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി അനുസ്മരണ സംഗമം സംഘടിപ്പിച്ചു
ദോഹ: ഖത്തറിന്റെ ഫാദർ അമീർ ഹിസ് ഹൈനെസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ജീവിതം, ദർശനം, ഖത്തറിന്റെ വളർച്ചയ്ക്കും ലോക മാനവിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളും അനുസ്മരിച്ച് ഖത്തർ യൂത്ത് ഫോറം അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

ഖത്തറിനെ ആധുനികവും പുരോഗമനപരവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ ശൈഖ് ഹമദ് വഹിച്ച നിർണായക പങ്കും, അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും, മുസ്ലിം ഉമ്മത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാനവിക വിഷയങ്ങൾക്കും നൽകിയ പിന്തുണകളും, പ്രത്യേകിച്ച് ഫലസ്തീൻ വിഷയത്തിൽ സ്വീകരിച്ച ശക്തമായ നിലപാടുകളും പരിപാടിയിൽ അനുസ്മരിച്ചു.

മുഖ്യ പ്രഭാഷണം നിർവഹിച്ച അഷ്റഫ് ഉളിയിൽ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി യുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെക്കുറിച്ചും, ചെറിയ ഗൾഫ് രാഷ്ട്രമായിരുന്ന ഖത്തറിനെ ആഗോള തലത്തിൽ ശ്രദ്ധേയമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെക്കുറിച്ചും വിശദമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തർ–ഇന്ത്യ ബന്ധം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെട്ടതും, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര, ജനകീയ ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിയതും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, മാനവിക സേവനങ്ങൾ ഖത്തറിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ, ആരോഗ്യ, ദുരിതാശ്വാസ മേഖലകളിലേക്കും അദ്ദേഹത്തിന്റെ പിന്തുണയും സഹായഹസ്തവും വ്യാപിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ഉമ്മത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകളും ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണയും അദ്ദേഹം അനുസ്മരിച്ചു.

ചടങ്ങിൽ അബ്സൽ അബ്ദുട്ടി മുഹമ്മദ്, റാഫിദ് മുഹമ്മദ് എന്നിവരും സംസാരിച്ചു. ശൈഖ് ഹമദ് ഖത്തറിന്റെ വികസന യാത്രയിൽ വഹിച്ച പങ്ക്, ആഗോള തലത്തിൽ ഖത്തറിന് ലഭിച്ച വളർച്ചയും അംഗീകാരവും, അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള ഭരണത്തിന്റെ സ്വാധീനവും സംബന്ധിച്ചുള്ള ചിന്തകൾ അവർ പങ്കുവെച്ചു.

യൂത്ത് ഫോറം ഖത്തർ വൈസ് പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ സ്വാഗത പ്രസംഗം നടത്തി. യൂത്ത് ഫോറം പ്രസിഡന്റ് എം.ഐ. അസ്ലം തൗഫീഖ് സമാപനഭാഷണം നിർവഹിച്ചു. ശൈഖ് ഹമദ് നടത്തിയ  മഹത്തായ നേട്ടങ്ങളും, ഖത്തറിനും മുസ്ലിം സമൂഹത്തിനും, വിശിഷ്യാ ഫലസ്തീൻ വിഷയത്തിലും മാനവിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകളും ഇടപെടലുകളും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി പരിപാടിക്ക് സമാപനം കുറിച്ചു.

ആധുനിക ഖത്തറിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ദീർഘവീക്ഷണമുള്ള നേതാവിനുള്ള ഹൃദയസ്പർശിയായ ആദരമായി സദസ്സ് മാറി.
 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img