NEWS
ഏഷ്യൻ യൂത്ത് ഗെയിംസിൽ ഖത്തറിന് രണ്ട് വെള്ളിമെഡലുകൾ
25/10/2025 04:46 PM IST
nila

ദോഹ /മനാമ: ബഹ്‌റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇക്വെസ്ട്രിയനും അത്ലറ്റിക്സും വിഭാഗങ്ങളിൽഖത്തർ രണ്ട് വെള്ളിമെഡലുകൾ നേടി.ഇതോടെ ഖത്തറിന്റെ മെഡൽനേട്ടം മൂന്ന് ആയി ഒരു സ്വർണം, രണ്ട് വെള്ളി.
ഷോഹാം ഹമദ് അൽ യാഫി, അമർ ഹമദ് അൽ മൻസൂരി, മുഹമ്മദ് ഈസ അൽ ബുഖാരി, അബ്ദുലസീസ് സൗദ് ഫഖ്രോ എന്നിവർ അടങ്ങിയ ഖത്തർ കുതിരസവാര ടീം ഷോ ജംപിംഗ് വിഭാഗത്തിൽ വെള്ളിമെഡൽ നേടി. ജോർദാൻ സ്വർണം നേടി, സൗദി ബ്രോൺസ് നേടി.
അത്ലറ്റിക്സിൽ ദാന സാലം 100 മീറ്റർ ഓട്ടത്തിൽ 11.60 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിമെഡൽ നേടി. സ്വർണം യുഎഇയുടെ അർവ അഷർക്കും ബ്രോൺസ് ചൈനയുടെ സിനി യാൻക്കും ലഭിച്ചു.
ഖത്തർ 16 കായിക ഇനങ്ങളിൽ 67 താരങ്ങളുമായി ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











