03:09pm 04 October 2026
NEWS
ഏഷ്യൻ ഗെയിംസ് പാഡൽ ടെന്നീസിൽ ഖത്തറിന് ചരിത്ര സ്വർണം
04/10/2026  11:31 AM IST
nila
ഏഷ്യൻ ഗെയിംസ് പാഡൽ ടെന്നീസിൽ ഖത്തറിന് ചരിത്ര സ്വർണം

 


​ദോഹ: ഏഷ്യൻ ഗെയിംസ് പാഡൽ ടെന്നീസ് മത്സരത്തിൽ ഖത്തറിന് കന്നി സ്വർണം. ജപ്പാനിൽ നടക്കുന്ന ഗെയിംസിൽ മലേഷ്യയുടെ ക്രിസ്റ്റ്യൻ ചെൻ-യൂനുസ് ഇദാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഖത്തറിന്റെ യുവ സഹോദരങ്ങളായ മിഷാരി നവാഫും റാഷിദ് നവാഫും ചരിത്ര നേട്ടം കൈവരിച്ചത്. സ്കോർ: 6-3, 6-1.
​സെമിഫൈനലിൽ ഇറാന്റെ നവാഫ് ഹാമി ഗൊലെസ്താൻ - ആര്യ റൊഗാനി സഖ്യത്തെ 6-4, 6-2 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഖത്തർ ഫൈനലിലേക്ക് മുന്നേറിയത്.
​ഈ സ്വർണനേട്ടത്തോടെ ഏഷ്യൻ ഗെയിംസിലെ ഖത്തറിന്റെ ആകെ മെഡൽ സമ്പാദ്യം 5 സ്വർണവും 6 വെള്ളിയും 5 വെങ്കലവുമടക്കം 16 ആയി ഉയർന്നു.
​മത്സരശേഷം പ്രതികരിച്ച ഏഷ്യൻ പാഡൽ ഫെഡറേഷൻ പ്രസിഡന്റ് താരിഖ് സൈനൽ, ഇത് ഒരു തുടക്കം മാത്രമാണെന്നും വരാനിരിക്കുന്ന ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിലും വേൾഡ് ചാമ്പ്യൻഷിപ്പിലും ഖത്തർ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img