NEWS
ലോക സൈനിക ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
24/08/2026 12:21 PM IST
NILA

ദോഹ: സ്ലൊവാക്യയിൽ നടന്ന 48-ാമത് ലോക സൈനിക പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ (CISM) ഖത്തറിന്റെ സ്വാലിഹ് അൽ ഉബൈദിക്ക് സ്വർണ്ണനേട്ടം. 'സീനിയർ ഇൻഡിവിജ്വൽ' വിഭാഗത്തിൽ 33 രാജ്യങ്ങളിൽ നിന്നുള്ള 128 കായികതാരങ്ങളോട് മത്സരിച്ചാണ് അൽ ഉബൈദി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
രാജ്യത്തിന് അഭിമാനകരമായ ഈ വലിയ വിജയം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും രാജ്യത്തിനും സമർപ്പിക്കുന്നതായി ഖത്തർ എയർ സ്‌പോർട്‌സ് കമ്മിറ്റി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










