
ദോഹ: ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അവാർഡ് ഫോർ ഡിസ്ടിങ്ങീഷ്ട് അക്കാദമിക് പെർഫോർമൻസ് 2025 മത്സരത്തിൽ ഖത്തറിലെ ആറു അധ്യാപകരും രണ്ടു പൊതുവിദ്യാലയങ്ങളും പുരസ്കാരം നേടി. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പുരോഗതിയും, സ്ഥാപന-വ്യക്തി തലത്തിൽ ലഭിക്കുന്ന നേട്ടങ്ങൾക്കുമുള്ള ബഹുമതിയാണ് ഈ പുരസ്‌കാരങ്ങൾ.
1998ൽ യു.എ.ഇയിൽ ആരംഭിച്ച ഈ അവാർഡ്, മേഖലയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ ഒന്നാണ്.ഈ വർഷം ഖത്തറിന്റെ പങ്കാളിത്തം വിവിധ വിഭാഗങ്ങളിൽ വിജയകരമായി. വിശിഷ്ട അധ്യാപക വിഭാഗത്തിൽ അൽ ഖ്വാരിസ്മി ഗേൾസ് പ്രൈമറി സ്കൂൾ അധ്യാപിക മോസ സയീദ് അൽ മുറൈഖിയും, അബ്ദുല്ല ബിൻ അലി അൽ മിസ്നാദ് സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് അലി അൽ ഹെയിലും, ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കണ്ടറി സ്കൂളിലെ ഗാലിബ് സാലെ ഷജാഅയും അവാർഡ് നേടി.
ജിസിസി തലത്തിൽ ആദ്യമായി അവതരിപ്പിച്ച വിശിഷ്ട എജുക്കേറ്റർ വിഭാഗത്തിൽ റുകയ്യ പ്രിപരേറ്ററി സ്കൂളിലെ ഇൻസ് മഹ്മൂദ് ഹസ്സൻ പുരസ്കാരം നേടി.വിശിഷ്ട സ്കൂൾ വിഭാഗത്തിൽ അൽ ഖൻസാ പ്രൈമറി സ്കൂൾ ഫോർ ഗേൾസും, സുമയ്യ പ്രൈമറി സ്കൂൾ ഫോർ ഗേൾസും വിജയിച്ചു.










