10:23pm 12 November 2026
NEWS
മേഖലയിൽ സമാധാനം ലക്ഷ്യം: അമേരിക്ക-ഇറാൻ ചർച്ചകളെ സ്വാഗതം ചെയ്ത് ഖത്തർ
07/02/2026  09:25 PM IST
nila
മേഖലയിൽ സമാധാനം ലക്ഷ്യം: അമേരിക്ക-ഇറാൻ ചർച്ചകളെ സ്വാഗതം ചെയ്ത് ഖത്തർ

 

ദോഹ: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്നു വരുന്ന ചർച്ചകളെ ഖത്തർ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഈ ചർച്ചകൾ മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്ന ഒരു സമഗ്ര കരാറിലേക്ക് നയിക്കുമെന്ന് ഖത്തർ പ്രത്യാശ പ്രകടിപ്പിച്ചു.
ചർച്ചകൾക്ക് വേദിയൊരുക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത ഒമാന്റെ നടപടിയെ ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഒമാൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ പ്രസ്താവനയിലൂടെ ഖത്തർ പ്രകീർത്തിച്ചു.  തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കണമെന്നുമുള്ള നിലപാടിൽ ഖത്തർ ഉറച്ചുനിൽക്കുന്നു. സമാധാനത്തിനായുള്ള എല്ലാ അന്താരാഷ്ട്ര നീക്കങ്ങൾക്കും ഖത്തർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം മേഖലയിൽ സമാധാനത്തിന്റെ അടിത്തറ പാകാൻ ഈ ചർച്ചകൾക്ക് സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img