NEWS
ഇസ്രായേൽ കോളനി ഉൽപന്നങ്ങൾ നിരോധിച്ച അയർലൻഡ് നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ; കൂടുതൽ രാജ്യങ്ങൾ മാതൃകയാക്കണമെന്ന് ആഹ്വാനം
31/07/2026 09:42 PM IST
nila

ദോഹ: നിയമവിരുദ്ധ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ (Settlements) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് അയർലൻഡ് റിപ്പബ്ലിക് പാസാക്കിയ പുതിയ നിയമത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇസ്രായേലിന്റെ കയ്യേറ്റ നയങ്ങളെ ചെറുക്കുന്നതിനും അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്കും ഊർജ്ജം പകരുന്ന സുപ്രധാന തീരുമാനമാണിതെന്ന് ഖത്തർ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ 2334-ാം നമ്പർ പ്രമേയം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങളെന്നും, പാലസ്തീൻ ജനതയുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











