09:27pm 12 November 2026
NEWS
ഖത്തറിനെ ലക്ഷ്യമിട്ടത് മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരം; ഇറാൻ്റെ വാദങ്ങൾ തള്ളി ഡോ. മാജിദ് അൽ അൻസാരി
11/04/2026  04:35 PM IST
nila
ഖത്തറിനെ ലക്ഷ്യമിട്ടത് മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരം; ഇറാൻ്റെ വാദങ്ങൾ തള്ളി ഡോ. മാജിദ് അൽ അൻസാരി

​ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. അൽ ജസീറയിലെ 'വാട്ട് ഈസ് ഹിഡൻ ഈസ് ഗ്രേറ്റർ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെയുള്ള അമേരിക്കൻ നീക്കത്തിന് മിനിറ്റുകൾക്ക് പിന്നാലെ, യാതൊരു വസ്തുതകളും പരിശോധിക്കാതെയാണ് ഇറാൻ ഖത്തറിനെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തി.അമേരിക്കൻ സൈന്യം ഖത്തറിൻ്റെ വ്യോമാതിർത്തിയോ മണ്ണോ ഉപയോഗിച്ചെന്ന ഇറാന്റെ വാദം തെറ്റാണ്. ഇത്തരം ആരോപണങ്ങൾ തങ്ങൾ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാൻ വേണ്ടിയുള്ളവ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന ഇറാന്റെ പ്രസ്താവനകൾ വൈരുദ്ധ്യം നിറഞ്ഞതാണ്. ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട്, റാസ് ലഫാൻ, ഇൻഡസ്ട്രിയൽ ഏരിയ, ജനവാസ മേഖലകൾ എന്നിവിടങ്ങളിൽ ഇറാൻ തുടർച്ചയായി ആക്രമണം നടത്തി.ഊർജ്ജ മേഖലയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഊർജ്ജത്തെ ഒരു രാഷ്ട്രീയ ആയുധമായി ഖത്തർ ഉപയോഗിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ഖത്തറിൻ്റെ അതിർത്തി സംരക്ഷിക്കാൻ സ്ഥാപിച്ച റഡാറുകളെ ഇറാൻ ലക്ഷ്യമിട്ടു. മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്ന സംവിധാനങ്ങളെ 'അന്ധമാക്കുന്നതിലൂടെ' (Blinding operation) തങ്ങളുടെ ആക്രമണങ്ങളുടെ വിജയം ഉറപ്പാക്കാനാണ് ഇറാൻ ശ്രമിച്ചത്. ഇറാൻ തൊടുത്തുവിട്ട 90 ശതമാനത്തിലധികം മിസൈലുകളും ഖത്തർ വിജയകരമായി തടഞ്ഞിരുന്നു.
​യുദ്ധം തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ തന്നെ മറ്റ് ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമാക്കി ഇറാൻ ആക്രമണം ആരംഭിച്ചിരുന്നുവെന്ന് ഡോ. മാജിദ് അൽ അൻസാരി ചൂണ്ടിക്കാട്ടി. ഖത്തറിൻ്റെ പരമാധികാരത്തെയും ജനങ്ങളുടെ സുരക്ഷയെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img