03:42pm 11 November 2026
NEWS
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ പോരാടാൻ ഖത്തർ വോളിബോൾ ടീം
18/10/2025  03:57 PM IST
nila
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ പോരാടാൻ ഖത്തർ വോളിബോൾ ടീം

ദോഹ: ബഹ്‌റൈനിൽ ഒക്ടോബർ 22 മുതൽ 31 വരെ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഖത്തർ വോളിബോൾ ടീം പങ്കെടുക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി (QNA) അറിയിച്ചു.
45 ഏഷ്യൻ ഒളിമ്പിക് കമ്മിറ്റികളിൽ നിന്നുള്ള 5,000-ത്തിലധികം കായികതാരങ്ങൾ 24 ഇനങ്ങളിൽ 253 മത്സരങ്ങളിലായി പങ്കെടുക്കും. 2026-ൽ സെനഗലിലെ ഡക്കാറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക് ഗെയിംസിനുള്ള യോഗ്യതാ ടൂർണമെന്റും കൂടിയാണ് ഏഷ്യൻ യൂത്ത് ഗെയിംസ്.
  ഖത്തർ വോളിബോൾ അസോസിയേഷൻ ബോർഡ് അംഗം സഈദ് ജുമ അൽ ഹിത്ത്മിയാണ്
ഖത്തർ ടീമിനെ  നയിക്കുന്നത്
 ടീമിനൊപ്പം മാനേജർ ഇസ്‌മാഈൽ അൽ ഷീബ്, റഫറിമാരായ ഫഹദ് അൽ അവാദി, അബ്ദുറഹ്‌മാൻ ഷംസ് എന്നിവരും അനുഗമിക്കും.
 അഹ്മദ് താലിബ്, ധാമി അൽ റുവൈലി, ഗാനം അൽ ബാസ്തി, ഖാലിദ് അബ്ദുല്ല, തമീം അൽ അവാദ്, ഹമദ് ഇബ്രാഹിം, മസൻ ബെലൊറോസി, അബ്ദുല്ല അൽ ഷൈബ, ഒമർ അവാംലെ, ബദർ അൽ സനാരി, അബ്ദുറഹ്‌മാൻ അലി, നുവാഫ് അൽ ഷമ്മാരി എന്നിവരാണ് ടീമംഗങ്ങൾ.
 ബി ഗ്രൂപ്പിൽ ഇറാനും ചൈനയുമൊപ്പമാണ്
ഖത്തർ.
 ടീം ഒക്ടോബർ 19-ന് ചൈനയെ നേരിടും; തുടർന്ന് ഒക്ടോബർ 21-ന് ഇറാനെ നേരിടും.
വനിതാ ടീമിനെ ലൂക്കാസ് ഗബ്രിയേൽ പരിശീലിപ്പിക്കുന്നു. ഹന അൽ ഖാതർ, മറ്വാ അബ്ദുലസീസ്, ഫാതിമ തൗസ്രി, തസ്‌നീം അലി, ലമീസ് അൽ സൽമാൻ, ഫാതിമ മഹ്രെസ്, വാൽദൻ അൽ വലീദ്, ബിനാ ഇബ്രാഹിം, ലുജൈൻ മഹ്മൂദ്, ദാന സാബർ, അൽ മയ്യാസ ദിയാബ്, ഐഷ അൽ അലാവി, മർയം മുഹൂബ് എന്നിവരാണ് വനിതാ ടീമിലെ താരങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img