04:32am 08 November 2026
NEWS
പാരമ്പര്യത്തിന്റെ മഹിമയിൽ ഖത്തർ വില്ല്യാപ്പള്ളി ടൌൺ മഹല്ല് കുടുംബ ഇഫ്താർ സംഗമം ശ്രദ്ധേയമായി
22/03/2025  02:13 PM IST
nila
പാരമ്പര്യത്തിന്റെ മഹിമയിൽ ഖത്തർ വില്ല്യാപ്പള്ളി  ടൌൺ മഹല്ല് കുടുംബ ഇഫ്താർ സംഗമം ശ്രദ്ധേയമായി

ദോഹ: നാടിൻറെ പോയ കാലത്തിന്റെ പാരമ്പര്യവും മഹിമയും നെഞ്ചിലേറ്റി ഖത്തർ വില്ല്യാപ്പള്ളി ടൌൺ മഹല്ല് സംഘടിപ്പിച്ച കുടുംബ നോമ്പ്തുറ ശ്രദ്ധേയമായി. അരോമ ദർബാറിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും കുട്ടികളുമായി നിരവധി പേർ പങ്കെടുത്തു. സംസം വെള്ളവും ഈത്തപ്പഴവും കൊണ്ട് നോമ്പ് തുറന്നു. മഹല്ല് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം വിഎംജെ ഖത്തർ പ്രസിഡണ്ട് നാസർ നീലിമ ഉദ്‌ഘാടനം നിർവഹിച്ചു. വി പി എം മുഹമ്മദ് സഖാഫി പ്രാർത്ഥന നിർവഹിച്ചു. പണ്ഡിതൻ അബ്ദുൽ ഖാദർ റഹ്‍മാനി റമദാൻ സന്ദേശം നൽകി. സമൂഹത്തിൽ അധികരിച്ച് വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ ബിസിനസ്സ് പ്രമുഖനും അൽ സിദ്ര ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ എം ഡി യുമായ വണ്ണാന്റവിട കുഞ്ഞബ്ദുള്ള ഹാജിയെ സംഗമത്തിൽ ആദരിച്ചു. പി കെ കെ അബ്ദുള്ള ഷാളണിയിച്ചു. നാട്ടിൽ റമദാൻ മാസത്തിൽ നടന്ന് വരുന്ന റിലീഫ് പ്രവർത്തനത്തിന്റെ പോസ്റ്റർ പ്രകാശനം വിഎംജെ ഖത്തർ ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ നിർവഹിച്ചു. വിഎംജെ ഖത്തർ കനിവ് പദ്ധതിയിലെ അനാഥ പെൺകുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്രത്തിനുള്ള തുക പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് വിഎംജെ ഖത്തർ പ്രസിഡണ്ട് നാസർ നീലിമക്ക് കൈമാറി. ഖത്തർ മലാറക്കൽ മഹല്ല് പ്രസിഡണ്ട് അബ്ദുൽ സത്താർ തുണ്ടിയിൽ സിക്രട്ടറി ഫൈസൽ അരോമ, കുളത്തൂർ മഹല്ല് പ്രസിഡണ്ട് കെ എം നാസർ ഹാജി, കോട്ടമുക്ക് ദാറുൽ ഉലൂം മദ്രസ്സ ഖത്തർ കമ്മിറ്റി സിക്രട്ടറി നാസർ പി പി, മയ്യന്നൂർ മഹല്ല് പ്രസിഡണ്ട് ഇസ്മായിൽ ഒ ടി , പറമ്പിൽ മഹല്ല് പ്രസിഡണ്ട് ഇ എം കുഞ്ഞമ്മത്, ആലന്നൂർ മഹല്ല് പ്രസിഡണ്ട് നൗഫൽ തട്ടാന്റവിട എന്നിവർ സന്നിഹിതരായിരുന്നു. അനസ് പാറക്കൽ, സജീർ നടുക്കണ്ടി, ഫവാസ് അമരാവതി, നൗഫൽ ചാലയിൽ, ജൈസാം പുത്തൂർ, കുഞ്ഞബ്ദുള്ള ചാത്തോത്ത്, അഷ്‌ക്കർ കുന്നോത്ത്, ഷംസീർ പുത്തൂർ, ഷൗക്കത്ത് മൂയോട്ട് താഴ എന്നിവർ ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു. സിക്രട്ടറി നസീർ പി പി കെ സ്വാഗതവും ഫൈസൽ എം ടി നന്ദിയും പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img