
ഖത്തറിലെ വാണിമേൽ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ QVPF ഫിബ്രുവരി 20 വെള്ളിയാഴ്ച ഏഷ്യൻ ടൗൺ റിക്രിയേഷൻ ഹാളിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഒരു പഞ്ചായത്തിൽ നിന്ന് മാത്രം എണ്ണൂറിലധികം പേർ പങ്കെടുത്ത ഇഫ്ത്താർ മീറ്റ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. ഖത്തറിലെയും നാട്ടിലെയും കലാ, സാസ്കാരിക, വിദ്യാഭ്യാസ, ജനസേവന രംഗത്ത് കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷക്കാലമായി ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന കൂട്ടായ്മയാണ് ഖത്തർ വാണിമേൽ പ്രവാസി ഫോറം (QVPF).
ഇഫ്ത്താർ സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വാജിദ് വാഫി ചെമ്പ്രശ്ശേരി റമദാൻ സന്ദേശം കൈമാറി. ICBF സിക്രട്ടറി ജാഫർ തയ്യിൽ ആശംസ നേർന്നു. QVPF ജന.സിക്രട്ടറി സാദത്ത് സാഗ ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് സുബൈർ കെ. കെ അദ്ധ്യക്ഷനും, ട്രഷറർ ഫൈസൽ വി.പി നന്ദിയും രേഖപ്പെടുത്തി. ഇഫ്ത്താറിൽ പങ്കെടുത്ത നൂറുക്കണക്കിന് വനിതകളോട് ഖത്തറിലെ പ്രമുഖ Mind Coach, Zaneeja സംവദിച്ചു. ചടങ്ങിന് സെലീക്ക അംജദ് സ്വാഗതവും, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സുരയ്യ ടീച്ചർ ആശംസയും നേർന്നു. നാട്ടിലെ ഒരു ചെറിയ പ്രദേശത്തിൻ്റെ ഇത്രയും വലിയൊരു കൂട്ടായ്മയുടെ മികച്ച പ്രവർത്തനങ്ങളെയും, പ്രവാസ ലോകത്ത് ഇത്തരം ഒത്ത് ചേരലുകളുടെ പ്രസക്തിയെക്കുറിച്ചും വാജിദ് വാഫി സംസാരിച്ചു.











