NEWS
ഖത്തർ വളപട്ടണം കൂട്ടായ്മയുടെ രക്ത–പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് ഒക്ടോബർ രണ്ടിന്
29/09/2026 09:25 PM IST
nila

ദോഹ: ഖത്തർ വളപട്ടണം കൂട്ടായ്മ, ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് ഒക്ടോബർ 2 വെള്ളിയാഴ്ച രക്ത–പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്.
രാവിലെ 10ന് ഐസിബിഎഫ് ഖത്തർ പ്രസിഡന്റ് ഷാനവാസ് ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ജീവൻ രക്ഷിക്കുന്ന ഈ ദാനയജ്ഞത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട് സംഘാടകർ അഭ്യർത്ഥിച്ചു.
രക്തദാനത്തിനും പ്ലേറ്റ്‌ലെറ്റ് ദാനത്തിനും താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
ദാനത്തിനുള്ള യോഗ്യത ആരോഗ്യപരിശോധനയ്ക്കുശേഷം ബ്ലഡ് ഡൊണേഷൻ സെന്ററിലെ ആരോഗ്യപ്രവർത്തകർ തീരുമാനിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 70011413, 77862525 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










