NEWS
യുനെസ്കോയുടെ അംഗീകാര നിറവിൽ ഖത്തർ സർവകലാശാല
02/11/2025 07:58 PM IST
nila

ദോഹ: ഖത്തർ സർവകലാശാലയുടെ (QU) 50ാം വാർഷികാഘോഷം യുനെസ്കോയുടെ ഔദ്യോഗിക അനുസ്മരണ പരിപാടികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിൽ നടന്ന യുനെസ്കോയുടെ 43-ാം സമ്മേളനത്തിലാണ് തീരുമാനം.
1977ൽ സ്ഥാപിതമായ ഖത്തർ സർവകലാശാല ഉയർന്ന വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും നൽകിയ സംഭാവനകളും ദേശീയ വികസനത്തിൽ വഹിച്ച പങ്കും അന്താരാഷ്ട്രതലത്തിലുള്ള അംഗീകാരം നേടി.
2026–27 കാലയളവിൽ യുനെസ്കോയുടെ സഹകരണത്തോടെ വിവിധ അക്കാദമിക്, സാംസ്കാരിക, ഗവേഷണ പരിപാടികളാണ് സ്വർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











