11:01pm 12 November 2026
NEWS
ഖത്തർ സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് പുനഃസംഘടിപ്പിച്ചു; അമീർ ഉത്തരവ് പുറപ്പെടുവിച്ചു
10/02/2026  04:01 PM IST
nila
ഖത്തർ സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് പുനഃസംഘടിപ്പിച്ചു; അമീർ ഉത്തരവ് പുറപ്പെടുവിച്ചു

ദോഹ: ഖത്തർ സർവകലാശാലയുടെ (QU) ബോർഡ് ഓഫ് ട്രസ്റ്റീസ് പുനഃസംഘടിപ്പിച്ചുകൊണ്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി 2026-ലെ പത്താം നമ്പർ അമിരി ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഭരണസമിതിയുടെ ചെയർമാനായി ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽഥാനിയെ നിയമിച്ചു. ഷെയ്ഖ് ഡോ. അബ്ദുള്ള ബിൻ അലി ബിൻ സൗദ് അൽഥാനിയാണ് വൈസ് ചെയർമാൻ.
​രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതിനും സർവകലാശാലയുടെ ഭരണപരമായ മികവ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുനഃസംഘടന.ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽഥാനി (ചെയർമാൻ)
​ഷെയ്ഖ് ഡോ. അബ്ദുള്ള ബിൻ അലി ബിൻ സൗദ് അൽഥാനി (വൈസ് ചെയർമാൻ)
​അലി ബിൻ അഹമ്മദ് അൽ കുവാരി
​മുഹമ്മദ് ബിൻ അലി അൽ മന്നായി
​ലുൽവ ബിൻത് റാഷിദ് അൽ ഖാതർ
​ഡോ. അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ
​ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽഥാനl
​ഡോ. ഹനാൻ ബിൻത് മുഹമ്മദ് അൽ കുവാരി
​ഡോ. സാലിഹ് ബിൻ മുഹമ്മദ് അൽ നബിത്
​ഡോ. ഹിസ്സ ബിൻത് സുൽത്താൻ അൽ ജാബർ
​മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദി
​ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് ബിൻ അബ്ദുള്ള അൽഥാനി
​നാസർ ഖലീൽ അൽ ജൈദ
​പ്രൊഫസർ ഡോ. ഹിസ്സ മുഹമ്മദ് സാദിഖ്
​വിദഗ്ധരായ വ്യക്തികളെയും അക്കാദമിക് രംഗത്തെ പ്രമുഖരെയും സമിതിയിലേക്ക് ആവശ്യാനുസരണം ഉൾപ്പെടുത്താൻ ചെയർമാന് അധികാരമുണ്ടായിരിക്കും. ഉത്തരവ് പുറത്തിറങ്ങിയ തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img