07:22pm 11 November 2026
NEWS
സാമൂഹിക വികസനത്തിനായുള്ള രണ്ടാംലോകസമ്മേളനത്തിന്റെ തുടക്കമായി ഖത്തർ–യു.എൻ. പതാകകൾ ഉയർത്തി
03/11/2025  07:39 PM IST
nila
സാമൂഹിക വികസനത്തിനായുള്ള രണ്ടാംലോകസമ്മേളനത്തിന്റെ തുടക്കമായി ഖത്തർ–യു.എൻ. പതാകകൾ ഉയർത്തി

ദോഹ: സാമൂഹിക വികസനത്തിനായുള്ള രണ്ടാംലോകസമ്മേളനത്തിന്റെ (Second World Summit for Social Development) ഉദ്ഘാടനത്തിന് തുടക്കം കുറിച്ചുകൊണ്ട്
ഖത്തറുംഐക്യരാഷ്ട്രസഭയും (UN) പതാകകൾ ഉയർത്തി . ഖത്തറിലെ ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിലാണ് (QNCC)
പാതകകൾ ഉയർത്തിയത്.
നവംബർ 4 മുതൽ 6 വരെ ദോഹയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളുടെ രാഷ്ട്രതലവന്മാരും സർക്കാർതല പ്രതിനിധികളും അന്തർദേശീയ–പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസ്സൻ അൽ ഹമ്മാദി, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക–സാമൂഹിക കാര്യങ്ങള്ക്കുള്ള അണ്ടർ സെക്രട്ടറി ജനറൽ ലി ജൂൻഹുവ, മുതിർന്ന ഖത്തറി ഉദ്യോഗസ്ഥർ, യു.എൻ. പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 30 വർഷങ്ങൾക്ക് ശേഷം കോപ്പൻഹേഗനിൽ നടന്ന ആദ്യ സാമൂഹിക ഉച്ചകോടിക്ക് പിന്നാലെ ഖത്തർ ഇത്തരമൊരു ആഗോള സമ്മേളനം ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. അൽ ഹമ്മാദി പറഞ്ഞു.
സാമൂഹിക നീതിയും ജനങ്ങളുടെ ക്ഷേമവുമെന്ന ലക്ഷ്യത്തോടെ ഉൾക്കൊള്ളുന്ന, സ്ഥിരതയുള്ള സാമൂഹിക വികസനത്തിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെയാണ് ഈ ആതിഥേയത്വം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം 2030 സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) നടപ്പാക്കുന്നതിനുള്ള ആഗോള സംവാദത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിന്റെ ഭാഗമായി എജ്യുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ, ലഖ്വിയാ (ആന്തരിക സുരക്ഷാസേന), ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി എന്നിവർ ചേർന്ന് പാരഷൂട്ട് പ്രദർശനം സംഘടിപ്പിച്ചു. പാരഷൂട്ടുകൾക്ക് മുകളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പതാകകൾ പറത്തുകയുമുണ്ടായി.
ലഖ്വിയാ, യു.എൻ. സുരക്ഷാ സേനാംഗങ്ങൾ എന്നിവർ ചേർന്ന് ഖത്തറും യു.എനും പതാകകൾ ഉയർത്തിയതോടെയാണ് ചടങ്ങ് സമാപിച്ചത്. ലഖ്വിയാ ബാൻഡിന്റെ സംഗീതം ചടങ്ങിന് ആവേശം പകർന്നു. ചടങ്ങ് ഖത്തറിന്റെയും ഐക്യരാഷ്ട്രസഭയുടെയും ആഴത്തിലുള്ള പങ്കാളിത്തത്തെയും ഉൾക്കൊള്ളുന്ന സാമൂഹിക വികസനത്തിനുള്ള സംയുക്ത പ്രതിബദ്ധതയെയും പ്രതിനിധീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img