01:32pm 16 August 2026
NEWS
ഖത്തർ ടിവിയുടെ 56-ാം വാർഷികം: രാജ്യത്തിന്റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച മാധ്യമ മുന്നേറ്റമെന്ന് സി.ഇ.ഒ ശൈഖ് ഖാലിദ്
16/08/2026  11:12 AM IST
nila
ഖത്തർ ടിവിയുടെ 56-ാം വാർഷികം: രാജ്യത്തിന്റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച മാധ്യമ മുന്നേറ്റമെന്ന് സി.ഇ.ഒ ശൈഖ് ഖാലിദ്

​ദോഹ: ഖത്തർ ടെലിവിഷൻ സംപ്രേഷണത്തിന്റെ 56-ാം വാർഷികവേളയിൽ ആശംസകൾ നേർന്ന് ഖത്തർ മീഡിയ കോർപ്പറേഷൻ സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ ജാസിം അൽഥാനി. രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളെ നെഞ്ചിലേറ്റിയുള്ള ദേശീയ മാധ്യമ പ്രയാണത്തിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത്.
​ഖത്തറിന്റെ തനിമയും സ്വത്വവും നേട്ടങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനും, ദേശീയ മൂല്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന മികച്ച ഉള്ളടക്കങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനും ഖത്തർ ടിവിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു.
​അരനൂറ്റാണ്ടിലേറെ നീണ്ട ഖത്തർ ടിവിയുടെ പ്രയാണത്തിലും വളർച്ചയിലും പങ്കാളികളായ മുഴുവൻ ജീവനക്കാർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ഖത്തർ മീഡിയ കോർപ്പറേഷൻ സി.ഇ.ഒ നന്ദിയും ആദരവും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img