NEWS
ഓൾഡ് ദോഹ പോർട്ടിൽ ആവേശമുയർന്ന് ഖത്തർ ട്രയാത്‌ലോൺ ലീഗിന് തുടക്കമായി
16/11/2025 08:33 PM IST
NILA

ദോഹ: കോർണിഷിന്റെ പഴമയും ആധുനികതയും ഒരുമിപ്പിക്കുന്ന ഓൾഡ് ദോഹ പോർട്ട് ഖത്തർ ട്രയാത്‌ലോൺ ലീഗിന്റെ
ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിച്ചു.
2025–26 കായിക സീസണിലെ ട്രയാത്‌ലോൺ ലീഗിൽ
100-ലധികം പുരുഷ–സ്ത്രീ അത്‍ലറ്റുകൾ പങ്കെടുത്തു.
750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്ലിംഗ്, 5 കിലോമീറ്റർ റൺ എന്നീ മൂന്ന് ഇനങ്ങളുടെ തുടർച്ചയായ വെല്ലുവിളികളോടെയാണ് സൂപ്പർ-സ്പ്രിൻറ് വിഭാഗം നടന്നത്.
നാഷണൽ വിഭാഗത്തിൽ മുഹമ്മദ് അൽ ഘൈലാനി ഒന്നാം സ്ഥാനം നേടി. അനസ് ഖലീലി രണ്ടാം സ്ഥാനവും ദേശീയ ടീമിലെ മൻസൂർ അൽ ഖഷൗത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏജ് ഗ്രൂപ്പ് വിഭാഗങ്ങളിൽ പുരുഷന്മാരിൽ അസീസ് ഹെദാജി സ്വർണം നേടിയപ്പോൾ, വനിതാ വിഭാഗത്തിൽ അര്നാഷ പേഴ്സിനേല തിളങ്ങി സ്വർണം നേടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










