
ദോഹ:ഖത്തർ ട്രാവൽ മാർട്ട് (QTM) 2025-ൽ
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം, വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ, യാത്ര–ആതിഥേയത്വ മേഖലകളിലെ സാധ്യതകൾ എന്നിവ പ്രദർശിപ്പിക്കുന്ന ഇൻഡ്യൻ പവലിയൻ ശ്രദ്ധേയമായി.നവംബർ 24 മുതൽ 26 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേളയിൽ
ഗോവയിലെ ടൂറിസം, ഐ.ടി. മന്ത്രി രോഹൻ എ. ഖൗണ്ട്, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവർ ചേർന്ന് ഇന്ത്യയും ഗോവയും ഉൾപ്പെടുത്തിയ പവലിയനുകൾ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ എംബസിയും ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തറും ചേർന്ന്ഒരുക്കിയപവലിയനിൽഇന്ററാക്ടീവ് ഡിസ്പ്ലേകൾ, ബ്രോഷറുകൾ, പ്രകൃതി–വെൽനെസ്–അഡ്വഞ്ചർ ടൂറിസം അനുഭവങ്ങൾ എന്നിവയുടെ ദൃശ്യാവിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
QTM 2025-ൽ ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ പ്രധാന ആകർഷണം ഗോവ സംസ്ഥാനത്തിന്റെ പ്രത്യേക പവലിയനാണ്. ഗോവയുടെ സംസ്കാരം, പ്രകൃതി, വെൽനെസ്, ഭക്ഷണ സമ്പ്രദായം എന്നിവയുടെ സമന്വയത്തെ ഖത്തറിലെ നാട്ടുകാരും പ്രവാസികളും പരിചയപ്പെടുന്നുവെന്നത് ശ്രദ്ധേയം. ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി രോഹൻ ഖൗണ്ട് ടൂർ ഓപ്പറേറ്റർമാരുമായും ട്രാവൽഇൻഫ്ലുവൻസർമാരുമായും ബ്ലോഗർമാരുമായും ഖത്തറിലെ ഗോവൻ സമൂഹത്തുമായും സംവദിച്ചു. ഗോവയിലെ വിനോദസഞ്ചാര സാധ്യതകളും ഇന്ത്യ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആരംഭിച്ച വിവിധ പദ്ധതികളുമാണ് ചർച്ച ചെയ്തത്.“ഖത്തർ എയർവേയ്സിന്റെ നേരിട്ടുള്ള ചെറിയ ദൂരയാത്രാ സൗകര്യം കൊണ്ട് ഖത്തറിൽ നിന്ന് വരുന്ന യാത്രക്കാരുടെ വെൽനെസ്, മൺസൂൺ ടൂറിസം ആവശ്യങ്ങൾക്ക് ഗോവ പ്രീമിയം ലക്ഷ്യസ്ഥാനമാണ്. ഗോവയുടെ സസ്യ ശ്യാമളമായ മൺസൂൺ കാലം, ആയുർവേദ പാരമ്പര്യം, ഹൃദയസ്പർശിയായ അതിഥിസത്കാരം എന്നിവ ഖത്തറിലെ കുടുംബങ്ങൾക്കും വെൽനെസ് യാത്രക്കാർക്കും ഏറെ അനുയോജ്യമാണെന്ന്
മന്ത്രി രോഹൻ ഖൗണ്ട് പറഞ്ഞു.ഇന്ത്യ–ഖത്തർ ടൂറിസം ബന്ധത്തിന്റെ വളർച്ച ചൂണ്ടിക്കാട്ടി. ഖത്തറിൽ നിന്ന് ഇന്ത്യക്കുള്ള യാത്രകളിൽ ഗോവ ഇപ്പോഴും ഏറ്റവും ഇഷ്ടപ്പെടുന്ന ഇന്ത്യൻ ഗമ്യസ്ഥാനമാണെന്നും QTM 2025-ലെ ഗോവയുടെ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക–ആർത്തവ–വിനോദസഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്
ഇന്ത്യൻ അംബാസഡർ വിപുൽപറഞ്ഞു.
ഖത്തർ ആസ്ഥാനമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ട്രാവൽ ബ്ലോഗറുമായ ഖാലിദ് ഘാഫൂരി ഇന്ത്യയിലേക്കുള്ള തന്റെ പുതിയ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയുടെ അതിഥിസത്കാരം, വൈവിധ്യം, പുതിയ ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്താനുള്ള ഖത്തറിലെ യുവാക്കളുടെ വളർന്നുവരുന്ന താൽപ്പര്യം എന്നിവയെ കുറിച്ച് അദ്ദേഹം സംസാരിച്ചു.











