03:43am 05 September 2026
NEWS
കുടുംബങ്ങൾക്കായി അനുഭവേദ്യ വിനോദ ലോകമൊരുക്കി ഖത്തർ ടോയ് ഫെസ്റ്റിവൽ
05/08/2026  11:21 AM IST
nila
കുടുംബങ്ങൾക്കായി അനുഭവേദ്യ വിനോദ ലോകമൊരുക്കി ഖത്തർ ടോയ് ഫെസ്റ്റിവൽ

​ദോഹ: ഖത്തർ ടോയ് ഫെസ്റ്റിവൽ കേവലം കളിപ്പാട്ടങ്ങളുടെ പ്രദർശനത്തിൽ ഒതുങ്ങാതെ, മേഖലയിലെ തന്നെ ഏറ്റവും വലിയ കുടുംബ വിനോദ കേന്ദ്രമായി മാറുകയാണെന്ന് സംഘാടകർ വ്യക്തമാക്കുന്നു. വിസിറ്റ് ഖത്തറും സ്‌പേസ്‌റ്റൂണും (Spacetoon) ചേർന്നൊരുക്കുന്ന മേളയുടെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ പതിപ്പാണ് ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്നത്.
​ആഗോള ബ്രാൻഡുകൾ, തത്സമയ കലാപ്രകടനങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇന്ററാക്ടീവ് വിനോദങ്ങൾ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പുതിയ സ്റ്റുഡിയോ സോൺ, ഇൻഫ്ലാറ്റബിൾസ് സോൺ, പ്രശസ്ത താരങ്ങളുടെ സാന്നിധ്യം എന്നിവ മേളയ്ക്ക് മാറ്റുകൂട്ടുന്നു.
​മേഖലയിലെ സാംസ്കാരിക മൂല്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായാണ് മേളയിലെ ഓരോ പ്രദർശനവും വിനോദങ്ങളും തിരഞ്ഞെടുത്തിട്ടുള്ളതെന്ന് സ്പേസ്ടൂൺ ജനറൽ മാനേജർ അഹമ്മദ് വൈസ് പറഞ്ഞു. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ പ്രധാന സ്റ്റേജ് കേന്ദ്രീകരിച്ചാണ് സംഗീത പരിപാടികളും അന്താരാഷ്ട്ര കഥാപാത്രങ്ങളുടെ ഷോകളും അരങ്ങേറുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കാളികളാകാൻ കഴിയുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
​ഖത്തറിനെ മേഖലയിലെ മികച്ച ഫാമിലി ഡെസ്റ്റിനേഷനായി ഉയർത്തുക എന്ന വിസിറ്റ് ഖത്തറിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്നും, കളിപ്പാട്ടങ്ങൾക്കപ്പുറം സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img