04:17pm 10 November 2026
NEWS
കുട്ടികൾക്കും കുടുംബങ്ങൾക്കും വിനോദത്തിന്റെ വിസ്മയക്കാഴ്ചകളൊരുക്കി ഖത്തർ ടോയ് ഫെസ്റ്റിവലിന് ദോഹയിൽ തുടക്കമായി
03/07/2026  10:35 AM IST
nila
കുട്ടികൾക്കും കുടുംബങ്ങൾക്കും വിനോദത്തിന്റെ വിസ്മയക്കാഴ്ചകളൊരുക്കി ഖത്തർ ടോയ് ഫെസ്റ്റിവലിന് ദോഹയിൽ തുടക്കമായി

 


​ദോഹ: കുട്ടികളുടെയും കുടുംബങ്ങളുടെയും വേനലവധി ദിനങ്ങളെ സജീവമാക്കാൻ ലക്ഷ്യമിട്ട് നാലാമത് 'ഖത്തർ ടോയ് ഫെസ്റ്റിവലിന്' (QTF) ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ആവേശോജ്ജ്വലമായ തുടക്കം. "കൂടുതൽ സങ്കൽപ്പിക്കാം, വിനോദത്തിന്റെ ഒരു പുതിയ ലോകം" (More to Imagine, A Whole World of Fun) എന്ന പ്രമേയത്തിൽ ഖത്തർ കലണ്ടർ സംഘടിപ്പിക്കുന്ന ഈ വിനോദ മാമാങ്കം ജൂലൈ 31 വരെ നീണ്ടുനിൽക്കും.
​ഖത്തർ ടോയ് ഫെസ്റ്റിവൽ മസ്കറ്റുകൾ അണിനിരന്ന വർണ്ണാഭമായ പരേഡോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് 'അൽജ് സിസ്റ്റേഴ്സിന്റെ' (ALJ Sisters) പ്രത്യേക കലാപ്രകടനവും വേദിയിൽ അരങ്ങേറി. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പുതിയ ഇന്ററാക്ടീവ് ആർട്ട് ഇൻസ്റ്റലേഷനുകളുടെ പ്രകാശനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചത്..ഇ.സി.സിയിലെ നാല് കൂറ്റൻ ഹാളുകളിലായി 22,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് മേള ഒരുക്കിയിരിക്കുന്നത്.വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 7 തീം സോണുകൾ മേളയിലുണ്ട്.ലോകപ്രശസ്തമായ 66-ലധികം വിനോദ ബ്രാൻഡുകളുടെ സാന്നിധ്യം മേളയ്ക്ക് അന്താരാഷ്ട്ര നിലവാരം നൽകുന്നു.ദിവസേന അരങ്ങേറുന്ന 14 തത്സമയ (Live) ഷോകളും, 33 ആക്റ്റിവിറ്റി കോർണറുകളും സന്ദർശകർക്ക് പുത്തൻ അനുഭവമാകും.വേനലവധിക്കാലത്ത് കുട്ടികളുടെ സർഗ്ഗാത്മകതയും കഴിവുകളും വളർത്തുന്നതിനായി 'ക്യൂ.ടി.എഫ് സമ്മർ ക്യാമ്പും' ഇതിനോടകം സജ്ജമായിക്കഴിഞ്ഞു. സമ്മർ ക്യാമ്പിന്റെ രണ്ടാം പതിപ്പ് ജൂലൈ 5 മുതൽ ജൂലൈ 30 വരെയാണ് നടക്കുക.
​ഒരു മാസം മുഴുവൻ നീണ്ടുനിൽക്കുന്ന വിനോദ-വിജ്ഞാന പരിപാടികളാണ് ഖത്തർ ടോയ് ഫെസ്റ്റിവൽ സന്ദർശകർക്കായി കാത്തുവെച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമായ വൻ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img