
ദോഹ:കുട്ടിക്കാലത്തിന്റെ കളിചിരികൾക്കും വിസ്മയങ്ങൾക്കും ചിറകു നൽകിയ 'ഖത്തർ ടോയ് ഫെസ്റ്റിവൽ 2026' ഓഗസ്റ്റ് 4 വരെ ദോഹയുടെ മണ്ണിൽ തങ്ങിനിൽക്കും. സ്പേസ്ടൂൺ ഗ്രൂപ്പുമായി കൈകോർത്ത് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ ഈ സ്വപ്നലോകം, കുടുംബങ്ങൾക്കും കുരുന്നുകൾക്കും കൂടുതൽ അനുഭൂതി പകരാനാണ് കാലാവധി നീട്ടിയതെന്ന് ഖത്തർ ടൂറിസം അറിയിച്ചു.അഞ്ച് വ്യത്യസ്ത വിനോദ മേഖലകളും പ്രധാന വേദിയിലെ വർണ്ണാഭമായ വിനോദ പരിപാടികളും കളിക്കൂട്ടുകാർക്കായി ഇവിടെ കാത്തിരിക്കുന്നു. ഖത്തറിനെ പ്രിയപ്പെട്ട കുടുംബ വിനോദ കേന്ദ്രമാക്കി മാറ്റുന്നതിൽ വിസിറ്റ് ഖത്തറിന്റെ ഈ വസന്തോത്സവം പുതിയൊരു അധ്യായമെഴുതുകയാണ്.കുട്ടിപ്പട്ടാളത്തിന്റെ കൺകുളിർപ്പിക്കുന്ന സ്റ്റുഡിയോ സോൺ, ഇൻഫ്ലേറ്റബിൾ ഗെയിംസ് സോൺ, യൂത്ത് സോൺ, ചിൽഡ്രൻസ് സോൺ, പ്രീ-സ്കൂൾ സോൺ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിലായി നിരവധിയായ വിനോദങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.











