11:10am 11 November 2026
NEWS
ഭക്ഷണ-പാനീയ നിലവാരം ഉയർത്താൻ ഖത്തർ ടൂറിസത്തിന്റെ പുതിയ പദ്ധതി
26/09/2025  11:11 AM IST
nila
ഭക്ഷണ-പാനീയ നിലവാരം ഉയർത്താൻ ഖത്തർ ടൂറിസത്തിന്റെ പുതിയ പദ്ധതി

ദോഹ: ഖത്തർ ടൂറിസം, രാജ്യത്തിന്റെ ഭക്ഷണ-പാനീയ മേഖലയുടെ നിലവാരം ഉയർത്തി ഖത്തറിനെ ലോകോത്തര കുളിനറി ഡെസ്റ്റിനേഷനാക്കി മാറ്റാൻ ലക്ഷ്യമിട്ട് “ടേസ്റ്റ് ഓഫ് ഖത്തർ” പരിപാടിയുടെ ഭാഗമായി സ്റ്റേക്ക്‌ഹോൾഡർ ടൗൺഹാൾ സംഘടിപ്പിച്ചു.
റസ്റ്റോറന്റുകൾ, കഫേകൾ, പ്രശസ്ത ഷെഫുമാർ, ഹോസ്പിറ്റാലിറ്റി രംഗത്തെ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി Visit Qatar പിആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജാസിം അൽ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. Visit Qatar സി.ഇ.ഒ. എഞ്ചിനീയർ അബ്ദുൽഅസീസ് അലി അൽ മൗലവി ചടങ്ങിൽ സന്നിഹിതനായിരുന്നു.
ടേസ്റ്റ് ഓഫ് ഖത്തർ നമ്മുടെ ഭക്ഷണ-പാനീയ മേഖലയെ പ്രോത്സാഹിപ്പിക്കാനും അവർക്കു വളരാനും മത്സരാധിഷ്ഠിത വിപണിയിൽ വിജയിക്കാനും സഹായിക്കാനുമുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന്
ഖത്തർ ടൂറിസം ടൂറിസം ഡെവലപ്‌മെന്റ് ചീഫ് ഒമർ അൽ ജാബിർ പറഞ്ഞു.ടൗൺഹാളിൽ രണ്ട് പ്രധാന പാനൽ ചർച്ചകൾ നടന്നു.
ഒന്നാമത്തെ പാനൽ ഖത്തറിലെ ഡൈനിംഗ് രംഗത്തിന്റെ വളർച്ച, ഉപഭോക്തൃ പ്രതീക്ഷകൾ, ഭക്ഷണ സംസ്കാരത്തിൽ ദേശീയ വ്യക്തിത്വത്തിന്റെ പ്രാധാന്യംതുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
രണ്ടാമത്തെ പാനൽ സുസ്ഥിര ഭക്ഷണം (sustainable dining) , പ്രാദേശിക കൃഷിയുടെ പങ്ക്, പ്ലാന്റ്-ബേസ്ഡ് ഇന്നോവേഷൻ, അന്താരാഷ്ട്ര ഹോട്ടൽ തന്ത്രങ്ങൾ എന്നിവ ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img