09:53pm 08 October 2026
NEWS
ഖത്തർ ടൂറിസം 'ടേസ്റ്റ് ഓഫ് ഖത്തർ' രണ്ടാം പതിപ്പ് സംഘടിപ്പിച്ചു; പ്രാദേശിക സംരംഭകർക്ക് പിന്തുണ
07/10/2026  04:35 PM IST
nila
ഖത്തർ ടൂറിസം ടേസ്റ്റ് ഓഫ് ഖത്തർ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു; പ്രാദേശിക സംരംഭകർക്ക് പിന്തുണ

 

 

​ദോഹ: ഖത്തറിലെ റസ്റ്റോറന്റ്, ഹോസ്പിറ്റാലിറ്റി മേഖലകളുടെ വളർച്ചയും പ്രാvദേശിക സംരംഭകരുടെ പങ്കാളിത്തവും ലക്ഷ്യമിട്ട് ഖത്തർ ടൂറിസം 'ടേസ്റ്റ് ഓഫ് ഖത്തർ: സ്പോട്ട്‌ലൈറ്റ് ഓൺ ഖത്തരി എന്റർപ്രണേഴ്സ്' പദ്ധതിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. ഖത്തറി സംരംഭകരും പ്രമുഖ ഷെഫുമാരും പങ്കെടുത്ത ചടങ്ങിൽ ഈ രംഗത്തെ പുതിയ അവസരങ്ങളെക്കുറിച്ചുംഅനുഭവങ്ങളെക്കുറിച്ചും ആശയവിനിമയം നടന്നു.​രാജ്യത്തെ ഭക്ഷണ സംസ്കാരത്തിന് ഖത്തരി സംരംഭകരും പ്രാദേശിക ബ്രാൻഡുകളും നൽകുന്ന സംഭാവനകളെക്കുറിച്ചും,വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്നതിൽ പുതുമയുള്ള ആശയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സെഷൻ ചർച്ച ചെയ്തു.
​ഖത്തറിന്റെ സംസ്‌കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പ്രധാന സാമ്പത്തിക മേഖലയാണ് ഭക്ഷണ രംഗമെന്ന് ഖത്തർ ടൂറിസം ഓപ്പറേഷൻസ് അഫയേഴ്‌സ് ഡയറക്ടർ ഒമർ അബ്ദുൽറഹ്മാൻ അൽ ജാബർ പറഞ്ഞു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആഗോളതലത്തിൽ ശ്രദ്ധേയമായ അനുഭവങ്ങൾ സന്ദർശകർക്ക് സമ്മാനിക്കുന്നതിനും വ്യവസായ ഉടമകളെ സഹായിക്കുന്ന സംയോജിത സംവിധാനമാണ് ഖത്തർ ടൂറിസം ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
​സർഗ്ഗാത്മകതയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു സംവാദം സംഘടിപ്പിച്ചതെന്ന് 'വിസിറ്റ് ഖത്തർ' പബ്ലിക് റിലേഷൻസ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജാസിം അൽ മഹ്മൂദ് പറഞ്ഞു. ഖത്തറിനെ ലോകോത്തര ഭക്ഷണ കേന്ദ്രമാക്കി മാറ്റാൻ 'ടേസ്റ്റ് ഓഫ് ഖത്തർ' പദ്ധതിസഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ഖത്തരി സംരംഭകരുടെ വിജയ്ഗാഥകളും അവർ നേരിട്ട വെല്ലുവിളികളും ചർച്ച ചെയ്യുന്ന രണ്ട് പാനൽ ചർച്ചകളും ചടങ്ങിന്റെ ഭാഗമായി നടന്നു. പ്രദേശിക പ്രതിഭകളെയും സ്വാദുകളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്തേകാനും ലക്ഷ്യമിട്ടാണ് ഖത്തർ ടൂറിസം ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img