04:01am 13 November 2026
NEWS
സന്ദർശകർക്ക് പൂർണ്ണ പിന്തുണയുമായി ഖത്തർ ടൂറിസം
07/03/2026  09:43 AM IST
nila
സന്ദർശകർക്ക് പൂർണ്ണ പിന്തുണയുമായി ഖത്തർ ടൂറിസം

 

ദോഹ:മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്, ഖത്തറിലുള്ള സന്ദർശകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സേവനങ്ങളും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ ടൂറിസം അറിയിച്ചു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പങ്കാളികളുമായി ചേർന്ന് അതിഥികൾക്ക് തടസ്സമില്ലാത്ത സേവനം നൽകാനാണ് നീക്കം.
നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഖത്തർ ടൂറിസം തങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറായ 106 ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിഥികൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.
യാത്രക്കാർ തങ്ങളുടെ യാത്രാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി അതത് വിമാനക്കമ്പനികളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്ന് നിർദ്ദേശിക്കുന്നു.ഗവൺമെന്റ് ഏജൻസികളിൽ നിന്നും ഏവിയേഷൻ അധികൃതരിൽ നിന്നുമുള്ള ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുക. തെറ്റായ വാർത്തകൾ വിശ്വസിക്കാതെ സ്ഥിരീകരിച്ച ചാനലുകളെ മാത്രം ആശ്രയിക്കാൻ ഖത്തർ ടൂറിസം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img