NEWS
യാത്രാതടസ്സം നേരിട്ട സന്ദർശകർക്ക് ആശ്വാസം; ഹോട്ടൽ താമസം മാർച്ച് 14 വരെ നീട്ടി ഖത്തർ ടൂറിസം
13/03/2026 06:12 PM IST
NILA

ദോഹ: അപ്രതീക്ഷിത കാരണങ്ങളാൽ യാത്രാതടസ്സം നേരിട്ട് ഖത്തറിൽ കുടുങ്ങിയ സന്ദർശകർക്ക് അനുവദിച്ചിട്ടുള്ള താൽക്കാലിക ഹോട്ടൽ താമസം മാർച്ച് 14 വരെ നീട്ടിയതായി ഖത്തർ ടൂറിസം അറിയിച്ചു. സന്ദർശകർക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിന് ആവശ്യമായ യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുന്നതിനാണ് ഈ തീരുമാനം.നിലവിൽ സൗജന്യ താമസ സൗകര്യം ലഭിക്കുന്നവർക്ക് 2026 മാർച്ച് 14 വരെ ഹോട്ടലുകളിൽ തുടരാം.
മാർച്ച് 14-നകം തന്നെ സന്ദർശകർ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ സഹായങ്ങൾക്കായി താമസമൊരുക്കിയിട്ടുള്ള ഹോട്ടലുകളിലെ റിസപ്ഷനുമായി ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











