03:30pm 11 November 2026
NEWS
വേൾഡ് കപ്പിലേക്ക് ഖത്തർ: അമീർ ടീമിനെ നേരിൽ അഭിനന്ദിച്ചു
16/10/2025  03:56 PM IST
nila
വേൾഡ് കപ്പിലേക്ക് ഖത്തർ: അമീർ ടീമിനെ നേരിൽ അഭിനന്ദിച്ചു

 

ദോഹ: ഫിഫ വേൾഡ് കപ്പ് 2026-ലേക്ക് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീമിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അഭിനന്ദിച്ചു. ലുസൈൽ പാലസിൽ  നടന്ന ചടങ്ങിൽ അമീർ ടീമംഗങ്ങളെയും പരിശീലകരെയും പ്രശംസിച്ചു.
അമീറിനൊപ്പം ഉപഅമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും അമീറിന്റെ വ്യക്തിപരമായ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയും ചടങ്ങിൽ പങ്കെടുത്തു.
കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിൽ വച്ച് നടക്കാനിരിക്കുന്ന 2026 വേൾഡ് കപ്പിനുള്ള യോഗ്യത ഉറപ്പിച്ചതിൽ ടീമംഗങ്ങൾക്കും ഭരണ-സാങ്കേതിക വിഭാഗങ്ങൾക്കും അമീർ ആശംസകൾ അർപ്പിച്ചു. ടീമിന്റെ മികച്ച പ്രകടനത്തെയും ഖത്തറിലെ കായികരംഗത്തിനും ഫുട്ബോളിനും നൽകിയ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു.
ഖത്തറിന്റെ പ്രതിനിധികളായി ലോകവേദിയിൽ ഉജ്ജ്വല പ്രകടനം തുടരണമെന്ന് അമീർകളിക്കാരോട്ആഹ്വാനം ചെയ്തു.
 വേൾഡ് കപ്പിനുള്ള യോഗ്യത നേടിയ മറ്റ് അറബ്രാജ്യങ്ങളോടൊപ്പം ഖത്തർ മികച്ച പ്രതിനിധിത്വം കാഴ്ചവെക്കും എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ചടങ്ങിൽ അമീറി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, കായിക-യുവജനകാര്യ മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽതാനി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുവൈനൈൻ എന്നിവരും നിരവധി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img