07:07am 13 November 2026
NEWS
സർക്കാർ സ്ഥാപനങ്ങളുടെ മാധ്യമ ഏകോപനം ശക്തമാക്കാൻ ഖത്തർ
15/04/2026  12:37 PM IST
nila
സർക്കാർ സ്ഥാപനങ്ങളുടെ മാധ്യമ ഏകോപനം ശക്തമാക്കാൻ ഖത്തർ

 

 

ദോഹ: ഖത്തറിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ മാധ്യമ ഏകോപനം മെച്ചപ്പെടുത്തുന്നതിനും വാർത്താ വിനിമയ രംഗത്ത് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനുമായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) ജോയിന്റ് ന്യൂസ് റൂം ഏകോപന യോഗം വിളിച്ചുചേർത്തു. നിലവിലെ സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളും മുൻനിർത്തി സർക്കാർ സ്ഥാപനങ്ങളുടെ മാധ്യമ പ്രവർത്തനങ്ങളെ ഒകോപിപ്പിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
​ജി.സി.ഒ ഡയറക്ടർ ഷെയ്ഖ് ജാസിം ബിൻ മൻസൂർ ബിൻ ജബർ അൽ താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അറുപതിലധികം സർക്കാർ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാർ, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
​ദേശീയ തലത്തിൽ സുതാര്യവും സുശക്തവുമായ ഒരു മാധ്യമ സമീപനം കെട്ടിപ്പടുക്കുന്നതിനും, വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന വിവരങ്ങൾ കൃത്യതയോടെ പൊതുജനങ്ങളിൽ എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തതയും ഒത്തൊരുമയും കൊണ്ടുവരാൻ ഇത്തരം സംയുക്ത നീക്കങ്ങൾ സഹായകമാകുമെന്ന് യോഗം വിലയിരുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img