
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ നടക്കുന്ന ഒഇസിഡി സ്കിൽസ് സമിറ്റ് 2026-ന്റെ (OECD Skills Summit 2026) ഭാഗമായി ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി അന്താരാഷ്ട്ര തലത്തിൽ നിർണ്ണായക ചർച്ചകൾ നടത്തി. ഫിൻലാൻഡ് തൊഴിൽ മന്ത്രി മാട്ടി മാറ്റില, യുകെ തൊഴിൽ-പെൻഷൻ വകുപ്പ് മന്ത്രി ഡെയിം ഡയാന ജോൺസൺ എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി.
തൊഴിൽ മേഖലയിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ചർച്ചകളിൽ തീരുമാനമായി. ആഗോള തൊഴിൽ വിപണിയിലെ നൈപുണ്യ വികസനം, പുതിയ തൊഴിൽ അവസരങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പ്രധാനമായും ഇടംപിടിച്ചു.
അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ തൊഴിൽ നയങ്ങൾക്കും നൈപുണ്യ വികസന പദ്ധതികൾക്കും കൂടുതൽ സ്വീകാര്യത ഉറപ്പാക്കാൻ ഇത്തരം കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.










