07:54pm 13 November 2026
NEWS
2025-ൽ ഖത്തർ 80 മില്യൺ ടൺ എൽഎൻജി കയറ്റുമതി ചെയ്തു
25/01/2026  12:47 PM IST
nila
2025-ൽ ഖത്തർ 80 മില്യൺ ടൺ എൽഎൻജി കയറ്റുമതി ചെയ്തു

ദോഹ: 2025-ൽ ഖത്തർ ഏകദേശം 80 മില്യൺ ടൺ ദ്രവീകൃത പ്രകൃതിവാതകം (LNG) കയറ്റുമതി ചെയ്തതായും, ഏഷ്യൻ രാജ്യങ്ങളാണ് പ്രധാന ലക്ഷ്യസ്ഥലങ്ങൾ ആയതെന്നും കാംകോ ഇൻവെസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവയാണ് ഖത്തർ എൽഎൻജിയുടെ മുൻനിര ഇറക്കുമതിക്കാർ. വർധിച്ചുവരുന്ന ഉത്പാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി ഖത്തർ 2025-ൽ 4 ബില്യൺ ഡോളറിന്റെ ഇപിസിഐ കരാറും അനുവദിച്ചിട്ടുണ്ട്. ആഗോള പ്രകൃതിവാതക ഉപഭോഗം 2025-ൽ 1.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img