02:39am 12 November 2026
NEWS
പാൻ അറബ് ഗോൾഫ് ചാമ്പ്യൻഷിപ്പിൽ പോരാടാൻ ഖത്തർ
03/12/2025  12:00 PM IST
nila
പാൻ അറബ് ഗോൾഫ് ചാമ്പ്യൻഷിപ്പിൽ പോരാടാൻ ഖത്തർ

ദോഹ: സൗദി അറേബ്യയിലെ റിയാദ് ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന പുരുഷൻമാർക്കും സീനിയേഴ്സിനുമുള്ള പാൻ അറബ് ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ഖത്തർ ഗോൾഫ് ടീം പങ്കെടുക്കും.
13 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ്, അറബ് ലോകത്തിലെ പ്രമുഖ ഗോൾഫ് ഇവന്റുകളിൽ ഒന്നാണ്.  അറബ് ഗോൾഫ് ഫെഡറേഷന്റെ 50ാംവാർഷികത്തോടൊപ്പമാണ് ഈ വർഷത്തെ മത്സരം.ടൂർണമെന്റ് മത്സരാധിഷ്ഠിതമായ പ്രാദേശിക ഇവന്റ് ആണെന്നും, അറബ് രാജ്യങ്ങളിലെ മുൻനിര ഗോൾഫർമാർ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ നടക്കുമെന്ന്ഖത്തർ ഗോൾഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫഹദ് നാസർ അൽ നയീമിപറഞ്ഞു.ഖത്തർ ടീം തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും, താരങ്ങളുടെ പ്രകടനം ഖത്തറിന്റെ ഗോൾഫ് വികസനത്തെ പ്രതിഫലിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img