
ദോഹ: വൈവിധ്യമാർന്ന വിനോദപരിപാടികളും കായിക മത്സരങ്ങളും പ്രദർശനങ്ങളുമായി മെയ് മാസത്തെ ഖത്തർ കലണ്ടർ 'വിസിറ്റ് ഖത്തർ' പുറത്തിറക്കി. കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിപുലമായ പരിപാടികളാണ് ഈ മാസം ഖത്തറിൽ ഒരുങ്ങുന്നത്. രാജ്യത്തെ മുൻനിര വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന 'ഹയ്യാ സമ്മർ' (Hala Summer) കാമ്പയിന്റെ ഭാഗമായാണ് ഈ പദ്ധതികൾ.അറിവിന്റെ ലോകം തുറന്നുവെച്ച് പ്രമുഖ അന്താരാഷ്ട്ര പുസ്തകമേള മെയ് മാസത്തിൽ നടക്കും.കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന പ്രസ്റ്റീജ് ഫുട്ബോൾ ടൂർണമെന്റായ അമീർ കപ്പ് ഫൈനൽ ഈ മാസത്തെ പ്രധാന കായിക ഇനമാണ്.നിശകൾ, സർക്കസ് പ്രകടനങ്ങൾ തുടങ്ങി കുടുംബങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികൾ ദോഹയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറും. സമ്മർ' സീസണിന്റെ ഭാഗമായി വിസിറ്റ് ഖത്തർ പുതിയ പ്രൊമോഷണൽ കാമ്പയിനും പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ ബുക്കിംഗ് നടത്തുന്ന പൗരന്മാർക്കും താമസക്കാർക്കും കുടുംബത്തോടൊപ്പം കുറഞ്ഞ ചിലവിൽ അവധിക്കാലം ആഘോഷിക്കാൻ ഈ പദ്ധതി സഹായിക്കും. തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഈ കാമ്പയിന്റെ ഭാഗമായി ലഭിക്കും.
"ഖത്തറിനെ ഒരു മികച്ച സമ്മർ ഡെസ്റ്റിനേഷനായി ഉയർത്തിക്കാട്ടുന്നതിനൊപ്പം, താമസക്കാർക്കും സന്ദർശകർക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന വിനോദ-സാംസ്കാരിക അനുഭവങ്ങൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്." - വിസിറ്റ് ഖത്തർ
രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരുന്ന ഈ പരിപാടികൾ ഖത്തറിലെ വേനൽക്കാലത്തെ കൂടുതൽ ഊർജ്ജസ്വലമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.











