02:12am 13 November 2026
NEWS
ഖത്തറിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന് ; റമദാൻ 30 ദിവസംപൂർത്തിയാക്കാൻ സാധ്യത
15/03/2026  09:33 PM IST
nila
ഖത്തറിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന് ; റമദാൻ 30 ദിവസംപൂർത്തിയാക്കാൻ സാധ്യത

ദോഹ: ഗോളശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷത്തെ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) മാർച്ച് 20 വെള്ളിയാഴ്ച ആകാൻ സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.ഇത്തവണത്തെ വ്രതാനുഷ്ഠാനം 30 ദിവസംപൂർത്തിയാകാനാണ്ഗോളശാസ്ത്രപരമായ സാധ്യതകൾ സൂചിപ്പിക്കുന്നത്.കലണ്ടർ ഹൗസിന്റെ റിപ്പോർട്ട് ഗോളശാസ്ത്രപരമായ കണക്കുകൂട്ടൽ മാത്രമാണ്. മാസപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിരീക്ഷണ സമിതിയാണ് പെരുന്നാൾ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുക. റമദാൻ 29-ന് വൈകീട്ടായിരിക്കും ഈ നിർണ്ണായക പ്രഖ്യാപനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img