11:18pm 11 November 2026
NEWS
സ്റ്റാർട്ടപ്പ് ഹബ്ബാകാൻ ഖത്തർ: QDB പ്രഖ്യാപിച്ചത് ചരിത്രത്തിലേറ്റവും വലിയ നിക്ഷേപ പാക്കേജ്
19/11/2025  03:46 PM IST
nila
സ്റ്റാർട്ടപ്പ് ഹബ്ബാകാൻ ഖത്തർ: QDB പ്രഖ്യാപിച്ചത് ചരിത്രത്തിലേറ്റവും വലിയ നിക്ഷേപ പാക്കേജ്

 

ദോഹ: ആഗോള സ്റ്റാർട്ടപ്പുകളെ ദോഹയിലേക്ക് ആകർഷിക്കാൻ QDB നിക്ഷേപ പാക്കേജുകൾ ഇരട്ടിയാക്കി.ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് (QDB) സംരംഭകത്വ രംഗത്ത് വലിയ മുന്നേറ്റം കുറിച്ച്ദോഹയെ ആഗോള സ്റ്റാർട്ടപ്പുകളുടെ പ്രധാന കേന്ദ്രമാക്കാനുള്ള ലക്ഷ്യത്തോടെ നിക്ഷേപ പാക്കേജുകൾ ഇരട്ടിയാക്കിയതായി 11-ാമത് റോവാദ് എന്റർപ്രണർഷിപ്പ് കോൺഫറൻസിൽ പ്രഖ്യാപിച്ചു.“സീഡ് സ്റ്റേജ് കമ്പനികൾക്ക് QR4 മില്യൺ വരെയും ഗ്രോത്ത് സ്റ്റേജ് കമ്പനികൾക്ക് QR20 മില്യൺ വരെയും നിക്ഷേപ പിന്തുണ ഇരട്ടിയാക്കുന്നു. മികച്ച ആഗോള സ്റ്റാർട്ടപ്പുകൾ ഖത്തറിൽ സ്ഥാപിതമാകാനും അവരെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്താനും ഈ പദ്ധതി ഒരു വലിയ പാലമാണെന്ന് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ സംസാരിച്ച QDB സിഇഒ അബ്ദുറഹ്മാൻ ബിൻ ഹിഷാം അൽ-സുവൈദി പറഞ്ഞു.QIAയുടെ ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയുമായി സഹകരിച്ച് ഹെൽത്ത്‌ടെക് ആക്സിലറേറ്റർ, ദി സ്റ്റുഡിയോ എന്ന ഖത്തറിലെ ആദ്യ വെഞ്ചർ ബിൽഡിംഗ് സ്റ്റുഡിയോ തുടങ്ങിയ പദ്ധതികളെയും അദ്ദേഹം പരാമർശിച്ചു.സ്റ്റാർട്ടപ്പ് ഖത്തർ ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം രണ്ട് വർഷത്തിനുള്ളിൽ 35-ലധികം കമ്പനികൾക്ക് QR130 മില്യൺ മേൽ നിക്ഷേപ പിന്തുണ നൽകിയതായും അൽ-സുവൈദി അറിയിച്ചു.
QDBയുടെ കപ്പാസിറ്റി ബിൽഡിംഗ് പദ്ധതികളുടെ ഭാഗമായി 220-ലധികം ഏയ്ഞ്ചൽ നിക്ഷേപകരെ പരിശീലിപ്പിക്കുകയും അംഗീകൃതരാക്കുകയും ചെയ്തിട്ടുണ്ട്.ഈ വർഷത്തെ റോവാദ് കോൺഫറൻസിൽ 120-ലധികം കമ്പനികൾ, 15 പാനൽ ചർച്ചകൾ, 45 വർക്ക്‌ഷോപ്പുകൾ, 28 സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img