08:20pm 09 October 2026
NEWS
കടലാഴങ്ങളിലെ കരുത്താകാൻ ഖത്തർ; മത്സ്യബന്ധന മേഖലയ്ക്ക് പൂർണ്ണ പിന്തുണയുമായി മന്ത്രാലയം
09/10/2026  03:35 PM IST
nila
കടലാഴങ്ങളിലെ കരുത്താകാൻ ഖത്തർ; മത്സ്യബന്ധന മേഖലയ്ക്ക് പൂർണ്ണ പിന്തുണയുമായി മന്ത്രാലയം

ദോഹ: രാജ്യത്തെ മൽസ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും പ്രാദേശിക ഉൽപ്പാദനം വർധിപ്പിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് അക്വാട്ടിക് ലൈഫ് റിസർച്ച് സെന്ററിൽ വിപുലമായ കൂടിയാലോചനാ യോഗം ചേർന്നു. അഗ്രികൾച്ചർ ആൻഡ് ഫുഡ് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് ഖാലിദ് അൽ-ഖുലൈഫിയുടെ അധ്യക്ഷതയിലാണ് മൽസ്യബന്ധന തൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും യോഗം ചേർന്നത്.
​ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ നേരിട്ടറിഞ്ഞു പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് യോഗത്തിൽ ഉയർന്നുവന്ന പ്രധാന ശുപാർശകൾ കമ്മറ്റി ഓൺ ലിവിംഗ് അക്വാട്ടിക് റിസോഴ്സസുമായി ആലോചിച്ചു നടപ്പിലാക്കുമെന്ന് യൂസഫ് അൽ-ഖുലൈഫി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img