
ദോഹ: ഈവർഷം രണ്ടാം പകുതി പിന്നിടുമ്പോൾ രാജ്യത്തെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമായ കയറ്റുമതികളുടെ എണ്ണം 12,493 ആയതായി
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു.
. 7,057 എണ്ണത്തിന് റേഡിയേഷൻ നിയന്ത്രണ വകുപ്പിന്റെഅനുമതി ലഭിച്ചു. 5,436 എണ്ണം അപകടകരമായ രാസവസ്തുക്കളുടെയും മാലിന്യ വകുപ്പിന്റെയും പരിശോധനയിൽ 5,066 എണ്ണത്തിനാണ് അനുമതി നൽകിയത്.
ലബോറട്ടറി പ്രവർത്തനങ്ങളുടെ കാര്യത്തിൽ, പരിസ്ഥിതി നിരീക്ഷണ, പരിശോധന വകുപ്പിൽ നിന്നുള്ള 4,171 സാമ്പിളുകളും, റേഡിയേഷൻ നിയന്ത്രണ വകുപ്പിൽ നിന്നുള്ള 441 സാമ്പിളുകളും, അപകടകരമായ രാസവസ്തുക്കളുടെയും മാലിന്യങ്ങളുടെയും വകുപ്പിൽ നിന്നുള്ള 15 സാമ്പിളുകളും ഉൾപ്പെടെ 4,627 സാമ്പിളുകൾ പരിശോധിച്ചത്.പരിസ്ഥിതി നിരീക്ഷണ, പരിശോധന വകുപ്പിനായി 63 വർക്ക്ഷോപ്പുകളും, റേഡിയേഷൻ നിയന്ത്രണ വകുപ്പിനായി 31 ഉം, അപകടകരമായ രാസവസ്തുക്കളുടെയും മാലിന്യങ്ങളുടെയും വകുപ്പിനായി 21 ഉം, പരിസ്ഥിതി വിലയിരുത്തൽ, അനുമതി വകുപ്പിനായി രണ്ട് വർക്ക്ഷോപ്പുകളും ഉൾപ്പെടെ 117 വർക്ക്ഷോപ്പുകളും മന്ത്രാലയം സംഘടിപ്പിച്ചു.ഈവർഷം
രണ്ടാം പകുതിയിൽ നടത്തിയ പരിശോധനകളുടെയും ഫീൽഡ് സന്ദർശനങ്ങളുടെയും ആകെ എണ്ണം 1,486 ആയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു.











