07:55pm 07 November 2026
NEWS
ഖത്തര്‍ ടെകിന് ഹെംപെല്‍ അച്ചീവേഴ്സ് ക്ലബ് സില്‍വര്‍ മെമ്പര്‍ഷിപ്പ് അവാര്‍ഡ് 2026
07/11/2026  07:42 PM IST
nila
ഖത്തര്‍ ടെകിന് ഹെംപെല്‍ അച്ചീവേഴ്സ് ക്ലബ്   സില്‍വര്‍ മെമ്പര്‍ഷിപ്പ് അവാര്‍ഡ് 2026

 

ഹെംപെല്‍ പെയിന്റ്‌സുമായുള്ള പങ്കാളിത്തത്തിനും ബിസിനസ്സ് സംഭാവനകള്‍ക്കും അംഗീകാരമായാണ് പുരസ്‌കാരം 
ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഹോളിഡേ ഇന്‍ റിസോര്‍ട്ടില്‍ നടന്ന, മിഡില്‍ ഈസ്റ്റ് മേഖലയിലെ 'ഹെംപെല്‍ അച്ചീവേഴ്സ് ക്ലബ്' പരിപാടിയുടെ രണ്ടാം പതിപ്പില്‍ വെച്ചാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്.  ഖത്തര്‍ ടെക്  മാനേജിംഗ് ഡയറക്ടര്‍  ജെബി കൊല്‍ക്കുന്നേല്‍ ജോണ്‍ ഈ 'സില്‍വര്‍ മെമ്പര്‍ഷിപ്പ് അവാര്‍ഡ്' ഏറ്റുവാങ്ങി.

ബിസിനസ്സ് മികവ്, സഹകരണം, നൂതനാശയങ്ങള്‍ എന്നിവ ആഘോഷിക്കുന്നതിനായി ജി.സി.സി  രാജ്യങ്ങളില്‍ നിന്നുള്ള 47 പ്രമുഖ ബിസിനസ്സ് പങ്കാളികള്‍ ഈ അഞ്ച് ദിവസത്തെ പരിപാടിയില്‍ പങ്കെടുത്തു. 
2025 സാമ്പത്തിക വര്‍ഷത്തില്‍ കാഴ്ചവെച്ച മികച്ച ബിസിനസ്സ് പ്രകടനം, വിലപ്പെട്ട സംഭാവനകള്‍, ഹെംപെലുമായുള്ള തുടര്‍ച്ചയായ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് ഖത്തര്‍ ടെക് ന് ഈ അംഗീകാരം ലഭിച്ചത്.

ഹെംപെല്‍ ഡയറക്ടര്‍ ജേക്കബ് കുരുവിള, പ്രൊഡക്റ്റ് മാനേജ്മെന്റ് ഹെഡ്  സാം സ്‌കറിയ, കസ്റ്റമര്‍ മാര്‍ക്കറ്റിംഗ് ഹെഡ് ഹരിപ്രസാദ് എന്നിവരടങ്ങുന്ന ഹെംപെലിന്റെ ഉന്നത നേതൃത്വ സംഘവും, ഹെംപെല്‍ ഒമാന്‍ സെയില്‍സ് മാനേജര്‍ ഷിജു വര്‍ഗീസ്, ഖത്തര്‍ സെയില്‍സ് മാനേജര്‍  വിമല്‍ പി.എം. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img