
ദോഹ: രാജ്യത്തെ ലോജിസ്റ്റിക് മേഖലയ്ക്ക് ഗുണകര മാകുന്നപ്രഖ്യാപനവുമായി വാണിജ്യ വ്യവസായ മന്ത്രാലയവും (MoCI) ഗതാഗത മന്ത്രാലയവും (MoT).കര, സമുദ്ര, വ്യോമ ചരക്ക് പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് ഒരൊറ്റ വാണിജ്യ രജിസ്ട്രേഷനിൽ ഉൾപ്പെടുത്താൻ ഇരു മന്ത്രലയവും അനുമതി നൽകി.ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നടപടിക്രമങ്ങൾ ലളിതമാക്കുക, ചെലവ് കുറയ്ക്കുക, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് MoCI സോഷ്യൽ മീഡിയയായ X-ൽ പറഞ്ഞു.ചരക്ക് മേഖലയിലെ കമ്പനികൾക്ക് ഇപ്പോൾ അവരുടെ എല്ലാ ഷിപ്പിംഗ് പ്രവർത്തനങ്ങൾക്കും - കര, സമുദ്രം അല്ലെങ്കിൽ വ്യോമ പ്രവർത്തനങ്ങൾക്ക് ഒരേ വെയർഹൗസ് ഉപയോഗിക്കാമെന്നും പുതിയ പ്രഖ്യാപനത്തിൽ പറയുന്നു.നിർണായക മേഖലയിലേക്ക് എത്തിച്ചേരാനും അവ നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, കഴിഞ്ഞ വർഷം നിരവധി ലോജിസ്റ്റിക് സ്ഥാപനങ്ങളുമായി മന്ത്രാലയം കൂടികാഴ്ച നടത്തിയിരുന്നു.











