04:37pm 08 November 2026
NEWS
ഖത്തർസുസ്ഥിരതാവാരത്തിന് ഹരിതാഭമായ തുടക്കം
08/11/2026  04:12 PM IST
nila
ഖത്തർസുസ്ഥിരതാവാരത്തിന് ഹരിതാഭമായ തുടക്കം

 


​ദോഹ: ഖത്തർ സുസ്ഥിരതാ വാരത്തോടനുബന്ധിച്ച് അൽ ദഖീറയിലെ അൽ ഹസൻ മജ്‌ലിസ് പരിസരത്ത് യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. കായിക-യുവജന മന്ത്രാലയത്തിലെ യൂത്ത് സെന്ററുകളുടെ മേൽനോട്ടത്തിൽ അൽ ഖോർ സ്‌പോർട്‌സ് ക്ലബ്ബ് യുവജന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
​അൽ ദഖീറ യൂത്ത് സെന്റർ, അൽ ഖോർ - അൽ ദഖീറ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ സിമൈസ്മ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും പങ്കാളികളായി.
​സുസ്ഥിരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കുക എന്ന ദേശീയ കാമ്പയിന്റെ ഭാഗമായാണ് ഈ സംരംഭമെന്ന് അൽ ഖോർ സ്‌പോർട്‌സ് ക്ലബ്ബ് യുവജന സമിതി ചെയർമാൻ ഹമദ് അഹമ്മദ് അൽ മുഹന്നദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img