05:00pm 11 November 2026
NEWS
ഖത്തർസസ്റ്റെയിനബിലിറ്റി വീക്ക് 2025: ഖത്തർ ചേംബർ സ്ട്രാറ്റജിക് പാർട്ണർ
25/10/2025  04:47 PM IST
nila
ഖത്തർസസ്റ്റെയിനബിലിറ്റി വീക്ക് 2025: ഖത്തർ ചേംബർ സ്ട്രാറ്റജിക് പാർട്ണർ

ദോഹ: ഖത്തർ ചേംബർ വരാനിരിക്കുന്ന 10-ാമത് ഖത്തർസസ്റ്റെയിനബിലിറ്റി വീക്ക് (QSW 2025)-ന്റെ സ്ട്രാറ്റജിക് പാർട്ണർ ആകുമെന്ന് അറിയിച്ചു. ഇന്റർനാഷണൽ ചേംബർ ഓഫ് കോമേഴ്‌സ് ഖത്തർ (ICC ഖത്തർ) സപ്പോർട്ടിങ് പാർട്ണർ ആയും പ്രവർത്തിക്കും.
നവംബർ 1 മുതൽ 8 വരെ നടക്കുന്ന  ദേശീയ പരിപാടി ഖത്തർ ഫൗണ്ടേഷന്റെ എർത്ത്‌ന സെന്റർ ഫോർ എ സസ്റ്റെയിനബിൾ ഫ്യൂച്ചർ ആണ് സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി സുസ്ഥിരതയും പരിസ്ഥിതി ബോധവൽക്കരണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
 സുസ്ഥിരതയിൽ സ്വകാര്യ മേഖലയുടെയും ബിസിനസുകളുടെയും പങ്ക് നിർണായകമാണ്. കൂടുതൽ ഹരിതവും പ്രതിരോധ ശേഷിയുള്ളതുമായ ഖത്തറിനായി നാം പ്രവർത്തിക്കുമെന്ന്
ഖത്തർ ചേംബർ ചെയർമാനും ICC ഖത്തർ ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനി പറഞ്ഞു.
സുസ്ഥിരതയുടെ ഭാഗമായ വേസ്റ്റ് റിഡക്ഷൻ പ്രോഗ്രാം ആരംഭിച്ചതോടൊപ്പം, നവംബർ 1-ന് ബീച്ച് ക്ലീൻ-അപ്പ് ഡേയും ചേംബർ സംഘടിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img