
ദോഹ: ഖത്തർ സസ്റ്റെയിനബിലിറ്റി വീക്ക് 2025ന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (IEI) ഖത്തർ ചാപ്റ്റർ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തർ ഫൗണ്ടേഷന്റെ Earthna എന്നിവയുടെ സഹകരണത്തോടെ
സെമിനാറും പാനൽ ചര്‍ച്ചയുംസംഘടിപ്പിച്ചു.
സുസ്ഥിര എഞ്ചിനീയറിംഗ് മുതൽ കാർബൺ ന്യൂട്രാലിറ്റി വരെ അവലോകനം ചെയ്തസെമിനാർ
ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യമാക്കിയുള്ള സന്ദേശങ്ങളുടെ സുസ്ഥിരതാവേദിയായി.
ഖത്തർപെട്രോളിയംസീനിയർ എഞ്ചിനീയർ
ഖാലിദ് ഫഖ്‌റൂപരിപാടി ഉത്ഘാടനംചെയ്തു.ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീയേഴ്സ്പ്രസിഡന്റ് എഞ്ചിനീയർ അഹമ്മദ് ജാസിം അൽ ജോലോമുഖ്യാതിഥിയായിരുന്നു.എഞ്ചിനീയർ പോൾ ജേക്കബ്
സുസ്ഥിരതയുടെ ശാസ്‌ത്ര–സാങ്കേതിക പശ്ചാത്തലങ്ങൾ ഉൾക്കൊള്ളുന്ന മുഖ്യപ്രഭാഷണംനടത്തി.
സാങ്കേതിക നവീകരണം, സാമൂഹിക പങ്കാളിത്തം, പരിസ്ഥിതി പ്രതിബദ്ധത എന്നിവയുടെ സംയോജനം ഭാവിയിലെ സുസ്ഥിര വളർച്ചയുടെ അടിസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.
എഞ്ചിനീയർ സാലിഹുദ്ദീൻ നേതൃത്യം നൽകിയ പാനൽ ചര്‍ച്ചയിൽ സുസ്ഥിരതയുടെ വ്യത്യസ്ത മേഖലകളിലെ വിദഗ്ധരായ എഞ്ചിനീയർ ബസീത് അഹമ്മദ്,എഞ്ചിനീയർ സൈഫുദ്ദീൻ, ഒറിക്സ് യൂണിവേഴ്സിറ്റിപ്രൊഫസർ എഞ്ചിനീയർ ദിൽബ,
ഐ ബി പി സി വൈസ് പ്രസിഡന്റ്എഞ്ചിനീയർ ഹിഷാം അബ്ദുൽ റഹീം
എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
എഞ്ചിനീയർഅമീർ സാബ്അവതാരകനായിരുന്നു.ഐ ബി പി സി വൈസ് പ്രസിഡന്റ്
എഞ്ചിനീയർ അബ്ദുൽ സത്താർസമാപന പ്രസംഗംനടത്തി.










