12:14pm 26 September 2026
NEWS
ഫിഫ റാങ്കിംഗിൽ ഖത്തറിന് തിരിച്ചടി; അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് ചരിത്രം കുറിച്ച് മൊറോക്കോ
26/09/2026  11:30 AM IST
nila
ഫിഫ റാങ്കിംഗിൽ ഖത്തറിന് തിരിച്ചടി; അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് ചരിത്രം കുറിച്ച് മൊറോക്കോ

 

 

​ദോഹ: അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (FIFA) പുറത്തുവിട്ട ഏറ്റവും പുതിയ ലോക റാങ്കിംഗിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് ഇടിവ്. 1411.06 പോയിന്റോടെ ഖത്തർ ലോക റാങ്കിംഗിൽ 60-ാം സ്ഥാനത്തേക്ക് താഴ്ന്നു.അന്താരാഷ്ട്ര ഫുട്ബോളിൽ അറബ് രാജ്യങ്ങളുടെ പുതിയ റാങ്കിംഗ് നില പരിശോധിച്ചാൽ വലിയ മാറ്റങ്ങളാണ് കാണാനാകുന്നത്.
​ഏറ്റവും വലിയ സർപ്രൈസ് മൊറോക്കോയുടേതാണ്! ബ്രസീലിനെ പോലും പിന്നിലാക്കി 1803.99 പോയിന്റോടെ അവർ ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നു. ഒരു ആഫ്രിക്കൻ രാജ്യം കൈവരിക്കുന്ന എക്കാലത്തെയും മികച്ച റാങ്കിംഗ് എന്ന അപൂർവ്വ നേട്ടത്തിന്റെ തൊട്ടരികെയാണ് ഇപ്പോൾ 'അറ്റ്ലസ് ലയൺസ്'.
​അതേസമയം, സൗദി അറേബ്യ റാങ്കിംഗിൽ മെച്ചപ്പെട്ട് 57-ാം സ്ഥാനത്തേക്ക് കയറിയപ്പോൾ, ഈജിപ്ത് 24-ാം സ്ഥാനത്തും അൽജീരിയ 29-ാം സ്ഥാനത്തും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ ടുണീഷ്യയ്ക്ക് തിരിച്ചടിയാണ് നേരിട്ടത്; റാങ്കിംഗിൽ പിന്നാക്കം പോയ അവർ നിലവിൽ 58-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img