NEWS
കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ സ്ഫോടനം: ഖത്തർ ശക്തമായി അപലപിച്ചു
21/08/2026 12:43 PM IST
nila

ദോഹ:അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിരവധി പേർക്ക് പരിക്കേറ്റ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
ഇതുസംബന്ധിച്ച് വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഖത്തർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ലക്ഷ്യങ്ങളും കാരണങ്ങളും എന്ത തന്നെയായാലും അക്രമം, ഭീകരവാദം, കുറ്റകൃത്യങ്ങൾ എന്നിവയോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
അക്രമ സംഭവങ്ങളിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










