12:31pm 13 November 2026
NEWS
ജപ്പാന്റെ ഊർജ്ജ സുരക്ഷയ്ക്ക് ഖത്തർ കരുത്ത്; 27 വർഷത്തെ എൽഎൻജി കരാറിൽ ഒപ്പുവെച്ചു
04/02/2026  06:34 PM IST
nila
ജപ്പാന്റെ ഊർജ്ജ സുരക്ഷയ്ക്ക് ഖത്തർ കരുത്ത്; 27 വർഷത്തെ എൽഎൻജി കരാറിൽ ഒപ്പുവെച്ചു

ദോഹ: ജപ്പാനിലെ ഏറ്റവും വലിയ ഊർജ്ജ കമ്പനിയായ ജെറയുമായി (JERA) 27 വർഷത്തെ ദീർഘകാല എൽഎൻജി (LNG) വിതരണ കരാറിൽ ഖത്തർ എനർജി ഒപ്പുവെച്ചു. ദോഹയിൽ നടന്ന 21-ാമത് അന്താരാഷ്ട്ര എൽഎൻജി കോൺഫറൻസിനിടെയാണ് (LNG 2026) ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണ്ണായക കരാർ ഒപ്പുവെച്ചത്.കരാർ പ്രകാരം പ്രതിവർഷം 3 ദശലക്ഷം ടൺ (3 MTPA) എൽഎൻജി ഖത്തറിൽ നിന്ന് ജപ്പാനിലേക്ക് വിതരണം ചെയ്യും.2028 മുതൽ വിതരണം ആരംഭിക്കുന്ന ഈ കരാറിന് 27 വർഷത്തെ കാലാവധിയാണുള്ളത്.
ഖത്തർ ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരീദ അൽ കാബി, ജെറ ഗ്ലോബൽ സിഇഒ യുകിയോ കാനി എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
1990-കളുടെ തുടക്കം മുതൽ ഖത്തറും ജപ്പാനുമായി തുടരുന്ന ഊർജ്ജ പങ്കാളിത്തം ഈ കരാറിലൂടെ കൂടുതൽ ശക്തിപ്പെടുകയാണ്. ജപ്പാന്റെ സാമ്പത്തിക വികസനത്തിന് ഖത്തറിന്റെ എൽഎൻജി വലിയ പിന്തുണ നൽകുന്നുവെന്ന് മന്ത്രി അൽ കാബി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img