
ദോഹ:2026 മാർച്ചിലെ കണക്കനുസരിച്ച് ഖത്തർ ഓഹരി വിപണിയിലുണ്ടായ നേരിയ ഇടിവ് താൽക്കാലികമാണെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. കമ്പനികളുടെ വാർഷിക ലാഭവിഹിതം (Dividend) പ്രഖ്യാപിച്ചതിനെത്തുടർന്നുള്ള ഒരു 'റീബാലൻസിങ്' ഘട്ടത്തിലൂടെയാണ് വിപണി കടന്നുപോകുന്നത്. സൂചിക 11,200 പോയിന്റ് നിലവാരത്തിൽ ശക്തമായി തുടരുന്നുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് കമ്പനികളുടെ ലാഭത്തിൽ 1.6% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ് (8.59%), ഗതാഗതം (3.45%) എന്നീ മേഖലകൾ മികച്ച മുന്നേറ്റം നടത്തി.പ്രാദേശികമായ രാഷ്ട്രീയ പിരിമുറുക്കങ്ങളും ആഗോളതലത്തിലെ അനിശ്ചിതത്വവുമാണ് വിപണിയിൽ നേരിയ ചലനമുണ്ടാക്കിയത്. വിദേശ പോർട്ട്‌ഫോളിയോകൾ പിൻവലിയുന്നത് പ്രാദേശിക നിക്ഷേപകർക്ക് കുറഞ്ഞ നിരക്കിൽ ഓഹരികൾ വാങ്ങാനുള്ള അവസരമാണെന്ന് സാമ്പത്തിക വിദഗ്ധൻ യൂസഫ് ബൂഹാലിക്ക അഭിപ്രായപ്പെട്ടു.ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (QIA) ഇടപെടലുകളും ഫ്രാങ്ക്ലിൻ ഫണ്ട് പോലുള്ള പുതിയ സംരംഭങ്ങളും വിപണിയിലെ പണമൊഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. പ്രതിദിന ശരാശരി വ്യാപാരം 425-435 ദശലക്ഷം റിയാലായി തുടരുന്നു.ഓഹരികൾ വിറ്റൊഴിയാൻ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും, വരും മാസങ്ങളിൽ വിപണി ശക്തമായി തിരിച്ചുവരുമെന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു











