12:16am 14 November 2026
NEWS
ഖത്തർ ഓഹരി വിപണിയിൽ ഇടിവ്; ഒരാഴ്ചക്കിടെ 1042 കോടി റിയാലിന്റെ ഇടിവ് രേഖപ്പെടുത്തി
29/03/2026  05:26 PM IST
nila
ഖത്തർ ഓഹരി വിപണിയിൽ ഇടിവ്; ഒരാഴ്ചക്കിടെ 1042 കോടി റിയാലിന്റെ ഇടിവ് രേഖപ്പെടുത്തി

ദോഹ: കഴിഞ്ഞ വാരത്തെ വ്യാപാരത്തിനൊടുവിൽ ഖത്തർ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. വെറും മൂന്ന് സെഷനുകൾ മാത്രം നടന്ന കഴിഞ്ഞ വാരത്തിൽ വിപണി മൂല്യത്തിൽ (Market Capitalization) 10.42 ബില്യൺ (1042 കോടി) റിയാലിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 600.61 ബില്യൺ റിയാലിലെത്തി. മുൻ വാരത്തെ അപേക്ഷിച്ച് 1.70 ശതമാനത്തിന്റെ കുറവാണിത്.അഞ്ച് പ്രധാന സെക്ടറുകൾ കഴിഞ്ഞ വാരം നഷ്ടം രേഖപ്പെടുത്തി. ഗതാഗത മേഖലയിലാണ് (Transportation) ഏറ്റവും വലിയ ഇടിവ് (4.76%) ഉണ്ടായത്. ഇൻഡസ്ട്രിയൽ (1.89%), ബാങ്കിംഗ് (1.29%), റിയൽ എസ്റ്റേറ്റ് (0.63%), ഇൻഷുറൻസ് (0.56%) എന്നീ സെക്ടറുകളും താഴേക്ക് പോയി.വിപണി പൊതുവെ ഇടിഞ്ഞപ്പോഴും ഉപഭോക്തൃ സേവന മേഖല (0.68%), ടെലികമ്മ്യൂണിക്കേഷൻ (0.27%) എന്നീ സെക്ടറുകൾ നേട്ടമുണ്ടാക്കി.ആകെ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 40 എണ്ണത്തിന്റെ ഓഹരി വില ഇടിഞ്ഞു. 13 കമ്പനികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്.ഖത്തർ സിനിമ ആൻഡ് ഫിലിം ഡിസ്ട്രിബ്യൂഷൻ (8.98%), ഖത്തർ അലുമിനിയം മാനുഫാക്ചറിംഗ് - ക്വാംകോ (8.05%), ദോഹ ബാങ്ക് (6.93%) എന്നിവർ നേട്ടമുണ്ടാക്കിയവരിൽ മുന്നിലെത്തി.ഖത്തർ ജനറൽ ഇൻഷുറൻസ് ആൻഡ് റീഇൻഷുറൻസ് (13.43%), കൊമേഴ്‌സ്യൽ ബാങ്ക് (10.04%), അൽ റയ്യാൻ ബാങ്ക് (6.18%) എന്നിവർക്കാണ് കൂടുതൽ നഷ്ടമുണ്ടായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img