
ദോഹ: കഴിഞ്ഞ വാരത്തെ വ്യാപാരത്തിനൊടുവിൽ ഖത്തർ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. വെറും മൂന്ന് സെഷനുകൾ മാത്രം നടന്ന കഴിഞ്ഞ വാരത്തിൽ വിപണി മൂല്യത്തിൽ (Market Capitalization) 10.42 ബില്യൺ (1042 കോടി) റിയാലിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 600.61 ബില്യൺ റിയാലിലെത്തി. മുൻ വാരത്തെ അപേക്ഷിച്ച് 1.70 ശതമാനത്തിന്റെ കുറവാണിത്.അഞ്ച് പ്രധാന സെക്ടറുകൾ കഴിഞ്ഞ വാരം നഷ്ടം രേഖപ്പെടുത്തി. ഗതാഗത മേഖലയിലാണ് (Transportation) ഏറ്റവും വലിയ ഇടിവ് (4.76%) ഉണ്ടായത്. ഇൻഡസ്ട്രിയൽ (1.89%), ബാങ്കിംഗ് (1.29%), റിയൽ എസ്റ്റേറ്റ് (0.63%), ഇൻഷുറൻസ് (0.56%) എന്നീ സെക്ടറുകളും താഴേക്ക് പോയി.വിപണി പൊതുവെ ഇടിഞ്ഞപ്പോഴും ഉപഭോക്തൃ സേവന മേഖല (0.68%), ടെലികമ്മ്യൂണിക്കേഷൻ (0.27%) എന്നീ സെക്ടറുകൾ നേട്ടമുണ്ടാക്കി.ആകെ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 40 എണ്ണത്തിന്റെ ഓഹരി വില ഇടിഞ്ഞു. 13 കമ്പനികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്.ഖത്തർ സിനിമ ആൻഡ് ഫിലിം ഡിസ്ട്രിബ്യൂഷൻ (8.98%), ഖത്തർ അലുമിനിയം മാനുഫാക്ചറിംഗ് - ക്വാംകോ (8.05%), ദോഹ ബാങ്ക് (6.93%) എന്നിവർ നേട്ടമുണ്ടാക്കിയവരിൽ മുന്നിലെത്തി.ഖത്തർ ജനറൽ ഇൻഷുറൻസ് ആൻഡ് റീഇൻഷുറൻസ് (13.43%), കൊമേഴ്സ്യൽ ബാങ്ക് (10.04%), അൽ റയ്യാൻ ബാങ്ക് (6.18%) എന്നിവർക്കാണ് കൂടുതൽ നഷ്ടമുണ്ടായത്.











