10:59am 13 November 2026
NEWS
കൊമേഴ്സ്യൽ ബാങ്ക് ബോർഡ് അംഗമാകാൻ പ്രമുഖർ; അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച്
24/02/2026  09:47 PM IST
nila
കൊമേഴ്സ്യൽ ബാങ്ക് ബോർഡ് അംഗമാകാൻ പ്രമുഖർ; അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച്

 

ദോഹ: ഖത്തർ കൊമേഴ്സ്യൽ ബാങ്കിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രസിദ്ധീകരിച്ചു. നിലവിലെ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ അലി ബിൻ ജാബർ അൽതാനി ഉൾപ്പെടെ പ്രമുഖരായ 12 പേരാണ് പട്ടികയിലുള്ളത്.
​ബാങ്കിന്റെ ഭാവി പ്രവർത്തനങ്ങൾക്കും തന്ത്രപ്രധാനമായ തീരുമാനങ്ങൾക്കും നേതൃത്വം നൽകാനായി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നിലവിലെ ചെയർമാൻ
ഷെയ്ഖ് അബ്ദുള്ള ബിൻ അലി ബിൻ ജാബർ അൽതാനി,നിലവിലെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഒമർ ഹുസൈൻ അൽ ഫർദാൻ,നിലവിലെ ബോർഡ് അംഗങ്ങളായ ഷെയ്ഖ് ജാബർ ബിൻ അബ്ദുള്ള ബിൻ അലി അൽതാനി,
ഇബ്രാഹിം ജാസിം അൽ-ഉസ്മാൻ ഫക്രോ
എന്നിവർക്കൊപ്പംവാണിജ്യ വ്യവസായ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിസ്വാലിഹ് മാജിദ് സ്വാലിഹ് അൽ ഖുലൈഫി,
ഹുസൈൻ ഒമർ അൽ ഫർദാൻ,ഷെയ്ഖ് ഫലാഹ് ബിൻ ഹമദ് ബിൻജാസിം,മുഹമ്മദ് ഇസ്മായിൽ മന്ദാനി അൽ ഇമാദി, അബ്ദുള്ള ജാസിം അൽ മുസല്ലം, മുഹമ്മദ് യാസർ അൽ മുസ്ലിം, മുഹമ്മദ് അഹമ്മദ് അൽ മുല്ല എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ നടക്കുന്ന ജനറൽ അസംബ്ലി യോഗത്തിൽ വെച്ചായിരിക്കും പുതിയ ബോർഡ് അംഗങ്ങളെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img