11:43am 15 October 2026
NEWS
ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇടിവോടെ തുടക്കം; സൂചിക 1.41 ശതമാനം താഴ്ന്നു
15/10/2026  09:49 AM IST
nila
ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇടിവോടെ തുടക്കം; സൂചിക 1.41 ശതമാനം താഴ്ന്നു

 


​ദോഹ: ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് (QSE) സൂചിക വ്യാപാരത്തിന്റെ തുടക്കത്തിൽ താഴ്ച രേഖപ്പെടുത്തി. മുൻ ദിവസത്തെ ക്ലോസിംഗിനേക്കാൾ 126.41 പോയിന്റ് (1.41 ശതമാനം) ഇടിഞ്ഞ് സൂചിക 8865 പോയിന്റിലെത്തി. പ്രധാനപ്പെട്ട ആറ് മേഖലകളിലെ തിരിച്ചടിയാണ് സൂചിക താഴാൻ ഇടയാക്കിയത്.  
​മേഖല തിരിച്ചുള്ള കണക്കുകളിൽ ഇൻഷുറൻസ് മേഖല 0.67 ശതമാനം വളർച്ചയോടെ നേട്ടമുണ്ടാക്കി. എന്നാൽ മറ്റ് പ്രധാന മേഖലകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടർന്നത്. റിയൽ എസ്റ്റേറ്റ് (0.70%), ഉപഭോക്തൃ സേവനങ്ങൾ (0.91%), ഗതാഗതം (0.99%), ബാങ്കിംഗ്-ധനകാര്യം (1.18%), വ്യവസായം (1.72%), ടെലികോം (1.81%) എന്നീ മേഖലകളെല്ലാം തിരിച്ചടി നേരിട്ടു.  
​രാവിലെ 10 മണി വരെയുള്ള കണക്കുകൾ പ്രകാരം 2,998 ഇടപാടുകളിലൂടെ 2.43 കോടിയിലധികം (24.351 ദശലക്ഷം) ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. ആകെ 4.80 കോടി (48.072 ദശലക്ഷം) ഖത്തർ റിയാലിന്റെ വ്യാപാരമാണ് ഈ സമയത്തിനുള്ളിൽ നടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img