
ദോഹ: നിർമ്മിത ബുദ്ധി (AI)നവോപകരണങ്ങളുടെ ആഗോള കേന്ദ്രമായി ഖത്തറിനെ ശക്തിപ്പെടുത്തുന്നതിനായി, AI Summit & Hackathon 2025 ഒക്ടോബർ 24 മുതൽ 26 വരെ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ (QSTP) നടക്കും.
മിഡിൽ ഈസ്റ്റിലെ മുൻനിര ഇന്നോവേഷൻ ഇക്കോസിസ്റ്റം ബിൽഡറായ റൈസിന് വെഞ്ചേഴ്സാണ് (Risin Ventures) സംഘാടകർ.
ഖത്തറിന്റെ സാങ്കേതികവും സംരംഭകത്വവുമായ വളർച്ചയിൽ ഇതോടെ ഒരു പുതിയ അധ്യായമാകും രാജ്യത്തെ ആദ്യ AI-കേന്ദ്രിത ഹാക്കത്തോൺ.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായ ഈ സമ്മേളനം ഡിജിറ്റൽ ട്രാൻസ്ഫർമേഷനെ വേഗത്തിലാക്കാനും, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ വളർത്താനും, ലോക AI നേതാക്കളെയും പ്രാദേശിക നവോത്ഥാന പ്രവർത്തകരെയും യുവ പ്രതിഭകളെയും ഒരേ വേദിയിൽ ബന്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഖത്തറിന്റെ ആദ്യ AI ഹാക്കത്തോൺ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ സമ്മിറ്റ് ഒരു ഇവന്റ് മാത്രമല്ല, ഖത്തറിനെ നൈതികവും ഉൾക്കൊള്ളുന്നതുമായ പ്രഭാവമുള്ള AI രംഗത്തെ ആഗോളതലത്തിൽ മുൻനിരയിൽ നിലനിർത്താനുള്ള പ്രസ്ഥാനമാണെന്ന്
റൈസിൻ വെഞ്ചേഴ്സ് സിഇഒ അവ്ദേഷ് ചേതൽ പറഞ്ഞു.
സമ്മിറ്റിന്റെ ഭാഗമായി ലോകപ്രശസ്ത AI വിദഗ്ധരും വ്യവസായ നേതാക്കളും പങ്കെടുക്കുന്ന മുഖ്യപ്രഭാഷണങ്ങളും പാനൽ ചർച്ചകളും നടക്കുമെന്ന്QSTPയുടെ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡയറക്ടർ ഹൈഫ അൽ അബ്ദുല്ല പറഞ്ഞു.
ഖത്തറിന്റെ AI ലക്ഷ്യങ്ങൾ സംബന്ധിച്ച പ്രഭാഷണത്തോടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. പാസ്കൽ ഡുത്രു (MCIT) AI ഗവണൻസും ഡിജിറ്റൽ സ്വയംഭരണവും സംബന്ധിച്ച വിഷയം അവതരിപ്പിക്കും.
സമ്മേളനത്തിൽ നൈതിക AI, ജനറേറ്റീവ് ഇന്റലിജൻസ്, ആരോഗ്യപരിപാലനം, ഊർജ്ജം, സ്മാർട്ട് സിറ്റികൾ, തൊഴിൽ ലോകത്തിന്റെ ഭാവി തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള ചർച്ചകളും ആശയവിനിമയവും നടക്കും.











